ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ്

പത്തനംതിട്ട: -19 സ്ഥിരീകരിച്ചു. ജൂണ്‍ 16ന് റഷ്യയില്‍നിന്ന് എത്തിയ ചിറ്റൂര്‍ സ്വദേശിയായ 21 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ ആകെ 149പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ അഞ്ചുപേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 48ആണ്. നിലവില്‍ ജില്ലയില്‍ 100പേര്‍ രോഗികളായിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 44പേരും കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ എട്ടുപേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നുപേരും റാന്നി മേനാംതോട്ടം സി.എഫ്.എല്‍.ടി.സിയില്‍ 54പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 18പേര്‍ ഐസൊലേഷനിലുണ്ട്. ജില്ലയില്‍ ആകെ 127പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. പുതുതായി ഏഴുപേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ആകെ 5029 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍നിന്ന് 216 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.