കോഴഞ്ചേരി: ആറന്മുള വള്ളസദ്യ വഴിപാട് ബുക്കിങ് ആരംഭിച്ചു. ജൂലൈ 15 മുതൽ ഒക്ടോബർ രണ്ടുവരെയാണ് വഴിപാടുകൾ നടത്തുന്നത്. പള്ളിയോട സേവാസംഘം ഓഫിസായ പാഞ്ചജന്യത്തിലാണ് ബുക്ക് ചെയ്യേണ്ടത്. ദൂരെനിന്ന് വരുന്ന ഭക്തർക്ക് പള്ളിയോടം ഉൾപ്പെടെ വഴിപാട് നടത്തുന്നതിനുള്ള എല്ലാ ക്രമീകരണവും പള്ളിയോട സേവ ഘം ഏർപ്പെടുത്തിയിട്ടുണ്ട്. 125 വള്ളസദ്യ വഴിപാടുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. ക്ഷേത്രത്തിൽ സദ്യാലയങ്ങളുടെ ലഭ്യത കുറവുകാരണം ഒരു ദിവസം നടത്തുന്ന വഴിപാടുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഒരു പ്രത്യേക ദിവസം തന്നെ വഴിപാട് നടത്തണമെന്നാഗ്രഹിക്കുന്ന ഭക്തജനങ്ങൾ നേരത്തേ പള്ളിയോട സേവാസംഘവുമായി ബന്ധപ്പെട്ട് വള്ളസദ്യ വഴിപാടുകൾ ബുക്ക് ചെയ്യേണ്ടതാണ്. ഓൺലൈനായി പള്ളിയോട സേവാസംഘം പേരിൽ ആറന്മുള, കനറ ബാങ്ക്, എസ്.ബി അക്കൗണ്ട് 1378101015818, ഐ.എഫ്.എസ്.ഇ നമ്പർ സി.എൻ.ആർ.ബി 0001378. ഫോൺ: 04682313010, 8281113010, 9745955394.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.