ജി​ല്ല​യി​ൽ സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ പ​രി​ഗ​ണി​ക്കും

പത്തനംതിട്ട: പത്തനംതിട്ടയിലെ ചുട്ടിപ്പാറ, നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി, പനംകുടത്തരുവി എന്നിവിടങ്ങളിൽ സാഹസിക വിനോദസഞ്ചാര സാധ്യതകൾ പരിശോധിക്കും. ടൂറിസം വകുപ്പിെൻറ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ സഹായത്തോടെ സാധ്യതാപഠനം നടത്താൻ ഡി.ടി.പി.സി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയിൽ ഏകദിന ടൂർ പാക്കേജ് നടത്തുന്നതിന് ബന്ധപ്പെട്ട ട്രാവൽ/ടൂർ ഓപറേറ്റർമാരിൽനിന്ന് താൽപര്യപത്രം ക്ഷണിക്കാനും തീരുമാനമായി. പന്തളം ചിറമുടി കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി സർക്കാറിെൻറ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. നെടുംകുന്നുമല പ്രോജക്ട് സർക്കാറിെൻറ അംഗീകാരത്തിനായി ഉടൻ സമർപ്പിക്കും. നിലവിൽ ടൂറിസം വകുപ്പ് വഴി നടക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കലക്ടർ നിർദേശം നൽകി. യോഗത്തിൽ കലക്ടർ ആർ. ഗിരിജ അധ്യക്ഷത വഹിച്ചു. കോന്നി ഡി.എഫ്.ഒ മഹേഷ്കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി. സുന്ദരേശൻ, ഡി.ടി.പി.സി സെക്രട്ടറി വർഗീസ് പുന്നൻ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ ഡി. ജയിംസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വി.കെ. പുരുഷോത്തമൻപിള്ള, പി.ബി. ഹർഷകുമാർ, ആർ. അജയകുമാർ, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡൻറ് മോഹൻരാജ് ജേക്കബ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.