പത്തനംതിട്ട: നഗരസഭ ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സിലെ കടമുറികളുടെ ലേല നടപടികളില്‍ വ്യാപകമായ ക്രമക്കേടുകളും അഴിമതിയുമുള്ളതായി മുന്‍ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ ആരോപിച്ചു. ലേല നടപടികളില്‍ സുതാര്യത ഉണ്ടാകണം. ലേലനടപടികളിലെ ക്രമക്കേടും അഴിമതിയും സമഗ്രമായി അന്വേഷിക്കണമെന്നും സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. ഷോപ്പിങ് കോംപ്ളക്സിലെ 44 (ഒന്ന്), 44 (രണ്ട്), 44 (ഏഴ്), 62 എന്നീ കടമുറികള്‍ പൊതുവിഭാഗത്തിലും 25, 37, 83, 102 എന്നീ കടമുറികള്‍ എസ്.സി-എസ്.ടി വിഭാഗത്തിലുമാണ് ഫെബ്രുവരിയില്‍ ലേലംചെയ്തത്. ആ തീരുമാനം അടിയന്തര കൗണ്‍സില്‍ ചേര്‍ന്ന് റദ്ദാക്കണം. 2016 മാര്‍ച്ച് 30ന് നടന്ന ലേലത്തില്‍ 44 ാം(ഒന്ന്) നമ്പര്‍ കടമുറി 50,05,000 രൂപക്കും 44ാം (രണ്ട്) നമ്പര്‍ കടമുറി 40,00,000 രൂപക്കും 44ാം (അഞ്ച്) നമ്പര്‍ കടമുറി 20, 12,000 രൂപക്കും 44 ാം(ഏഴ്) നമ്പര്‍ കടമുറി 24,20,000 രൂപക്കും ലേലം പോയി. എന്നാല്‍, ലേലം കൊണ്ടവരാരും ഡിപ്പോസിറ്റ് തുക ഒടുക്കി മുറികള്‍ എടുത്തില്ല. എസ്.സി-എസ്.ടി വിഭാഗത്തിലെ 25 ാം നമ്പര്‍ കടമുറി 34,00,000 രൂപക്കും 37ാം നമ്പര്‍ കടമുറി 41,00,000 രൂപക്കും 83ാം നമ്പര്‍ കടമുറി 2,10,000 രൂപക്കും 102ാം നമ്പര്‍ കടമുറി 2,15,000 രൂപക്കുമാണ് 2016 മാര്‍ച്ച് ഒന്നിന് ലേലം നല്‍കിയത്. നഗരസഭക്ക് കോടിക്കണക്കിന് രൂപയുടെ നേട്ടമായെന്ന് അവകാശപ്പെട്ടു. എന്നാല്‍, ആരും ഏറ്റെടുക്കാത്ത ഈ കടമുറികള്‍ കഴിഞ്ഞ ഫെബ്രുവരി 15ലെ പുനര്‍ലേലം ചെയ്തപ്പോള്‍ വലിയകുറവുണ്ടായി. ലേല തുകയില്‍ വലിയ കുറവ് ഉണ്ടായിട്ടും ലേലം ഉറപ്പിക്കാന്‍ ബുധനാഴ്ച ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേരുകയാണ്. ലേലതുകയില്‍ വലിയ കുറവുണ്ടായതിനാല്‍ വിഷയം കൗണ്‍സിലിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. എന്നാല്‍, ഇതിന് തയാറാകാതെ നഗരസഭക്ക് വലിയ നഷ്ടമുണ്ടാക്കുന്ന നടപടികളുമായി ഭരണാധികാരികള്‍ മുമ്പോട്ടുപോവുകയാണ്. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള കടമുറികള്‍ക്ക് ലേലനടപടി നടത്താന്‍ പാടില്ളെന്നാണ് നിയമം. പട്ടികജാതി വിഭാഗത്തില്‍നിന്ന് ലഭിക്കുന്ന അപേക്ഷ നറുക്കിട്ട് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കണം. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത കടമുറികള്‍ യഥാക്രമം 21 ലക്ഷത്തിനും 41 ലക്ഷം രൂപക്കും ഇടക്കുള്ള തുകകള്‍ക്ക് ലേലം ചെയ്തുവന്നത് ബിനാമികളാണ് ലേലനടപടികളില്‍ പങ്കെടുത്തതെന്ന് വ്യക്തമാവുകയാണ് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.