മല്ലപ്പള്ളി: കുടിവെള്ളത്തിനായി ജനം നെട്ടോട്ടം ഓടുമ്പോള്‍ അധികൃതരുടെ അനാസ്ഥമൂലം റോഡിലൂടെ ഒഴുകിപ്പാഴാകുന്നത് ആയിരക്കണക്കിനു ലിറ്റര്‍ വെള്ളം. കഴിഞ്ഞ ദിവസം ചുങ്കപ്പാറ-കോട്ടാങ്ങല്‍ സി.കെ റോഡില്‍ പുളിഞ്ചുവള്ളില്‍ കോളനിപ്പടിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന പൊതു ടാപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിയത് മണിക്കൂറുകളാണ്. രാത്രി 10 മണിയോടെ ടാപ്പ് പൊട്ടി ഒഴുകിയത് രാവിലെ ഏഴുമണിക്ക് നാട്ടുകാര്‍ വിളിച്ചറിയിച്ചപ്പോഴാണ് നിര്‍ത്തിയത്. ഇവിടെ സ്ഥാപിച്ചിരുന്ന പൊതുടാപ്പ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ യാതൊരറിയിപ്പും കൂടാതെ അടച്ചു. പിന്നീട് ജലക്ഷാമം രൂക്ഷമായതോടെ പല തവണ ടാപ്പ് തുറന്നു തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അധികൃതരുടെ മേല്‍ പഴിചാരി ഒഴിഞ്ഞുമാറുകയായിരുന്നു വാട്ടര്‍ അതോറിറ്റി അധികൃതര്‍ ചെയ്തത്. വില നല്‍കിയാല്‍പോലും കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയിലത്തെിയിട്ടും അധികൃതരുടെ പിടിവാശി മൂലം കുടിവെള്ളം പാഴാകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.