കെ.ഐ.പി കനാല്‍ ഷട്ടറുകള്‍ നശിപ്പിക്കുന്നു

പന്തളം: കെ.ഐ.പി കനാല്‍ ഷട്ടറുകള്‍ നശിപ്പിക്കുന്നതായി പരാതി. പന്തളം നഗരസഭയിലും പന്തളം തെക്കേക്കര പഞ്ചായത്തിലുമാണ് കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി ഷട്ടറുകള്‍ നശിപ്പിച്ചതായി പരാതി ഉയരുന്നത്. ഷട്ടറുകള്‍ നശിപ്പിച്ചിരിക്കുന്നതിനാല്‍ കടയ്ക്കാട് ഭാഗത്തേക്ക് കനാല്‍ ജലം തുറന്നുവിടാനാകുന്നില്ളെന്ന് അധികൃതര്‍ പന്തളം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചെറുലയം, കീരുകുഴി, പൂഴിക്കാട്, കടയ്ക്കാട്, പി.വി.സി ഭാഗങ്ങളിലാണ് വ്യാപകമായി ഷട്ടറുകള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. വേനലിനു മുമ്പുതന്നെ ഷട്ടറുകള്‍ അറ്റകുറ്റപ്പണി നടത്തി കെ.ഐ.പി അധികൃതര്‍ പൂട്ടിയിട്ടതാണ്. കനാലില്‍ വെള്ളമത്തെിയതോടെ പൂട്ട് തകര്‍ത്ത് ഷട്ടര്‍ താഴ്ത്തിയിടുകയാണ് ചെയ്യുന്നത്. ഷട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയിലാകുന്നതായും പരാതിയില്‍ പറയുന്നു. ഷട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതാകുന്നതോടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയാല്‍ അധികൃതര്‍ക്ക് നിയന്ത്രിക്കാനാകുന്നില്ല. ഇത് കനാലിന്‍െറ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ കൃഷി ഭൂമി വെള്ളത്തിനടിയിലാകുന്നതിനു കാരണമാകുന്നു. കനാലില്‍ പലഭാഗത്തും അനധികൃതമായി തടയണ നിര്‍മിച്ച് ജലമൊഴുക്ക് തടയുന്നതിനാല്‍ കനാല്‍ കടന്നു പോകുന്ന എല്ലാ ഭാഗത്തും വെള്ളം മത്തെിക്കാനും കഴിയുന്നില്ല. കെ.ഐ.പി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സി.ഐ ആര്‍. സുരേഷ് പറഞ്ഞു. ഷട്ടറുകള്‍ സ്ഥാപിച്ചിരിക്കുന്നിടങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കും. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.