അടൂര്‍: നാടിന്‍െറ ദേശനാഥനായ ചേന്നോത്ത് മഹാദേവരുടെ ആറാട്ടിന് അകമ്പടിയായി കരകളില്‍ അണിഞ്ഞൊരുങ്ങിയ കെട്ടുരുപ്പടികള്‍ കാഴ്ചപറമ്പില്‍ നിരന്നപ്പോള്‍ കാണികള്‍ ഭക്തിലഹരിയില്‍ ആവേശഭരിതരായി. പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവസമാപനദിവസമായ ചൊവ്വാഴ്ച പെരിങ്ങനാടും സമീപപ്രദേശങ്ങളും ഉത്സവലഹരിയിലായിരുന്നു. തെക്കുംമുറി, മുണ്ടപ്പള്ളി, ചെറുപുഞ്ച, പോത്തടി, കുന്നത്തുകര, മലമേക്കര, കരുവാറ്റ, അമ്മകണ്ടകര, മേലൂട്, മൂന്നാളം കരകളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വലിയ ഇരട്ടക്കാളകളും തേരുകളുമാണ് തൃച്ചേന്ദമംഗലം കെട്ടുകാഴ്ചക്ക് അണിഞ്ഞൊരുങ്ങി എത്തിയത്. നിരവധി ചെറുകെട്ടുരുപ്പടികളും മഹാദേവന്‍െറ ആറാട്ടിന് അകമ്പടിയായി. ചൊവ്വാഴ്ച ഉച്ചയോടെ കരകളില്‍നിന്ന് ആഘോഷത്തോടെ കെട്ടുരുപ്പടികള്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വൈകീട്ട് നാലിന് കരനാഥന്മാര്‍ കരപറഞ്ഞ് നാളികേരമുടച്ചതോടെ കളഭം എഴുന്നള്ളത്തിന് തുടക്കമായി. കെട്ടുരുപ്പടികള്‍ക്ക് മുന്നില്‍ അനുഗ്രഹം ചൊരിഞ്ഞ് സ്വര്‍ണമകുടം ചാര്‍ത്തിയ ഇരട്ടജീവതയില്‍ മഹാദേവന്‍ തുള്ളിയുറഞ്ഞത്തെി. ആറാട്ടിനായി മഹാദേവര്‍ക്ക് കെട്ടുരുപ്പടികള്‍ അകമ്പടിസേവിച്ചു. കെട്ടുരുപ്പടികള്‍ വിശാലമായ കാഴ്ചപറമ്പിലത്തെിയതോടെ കെട്ടുകാഴ്ച തുടങ്ങി. ആറാട്ടിനുശേഷം പുലര്‍ച്ചയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിയതോടെ ഉത്സവം കൊടിയിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.