അടൂരില്‍ മണ്ണെടുപ്പ് വ്യാപകം; ടിപ്പറും എക്സ്കവേറ്ററും പിടിച്ചെടുത്തു

അടൂര്‍: അടൂരിലും പരിസര പ്രദേശങ്ങളിലും മണ്ണെടുപ്പ് വ്യാപകമായി. വീടു വെക്കുന്നതിന്‍െറ പേരില്‍ എടുക്കുന്ന മണ്ണ് ഉപയോഗിച്ച് രാത്രി താഴ്ന്ന പ്രദേശങ്ങള്‍ നികത്തുകയാണ്. മൂടിയിടാതെ കൊണ്ടുപോകുന്ന മണ്ണ് വഴിയില്‍ വീഴുന്നത് അപകടത്തിനും കാരണമാകുന്നു. മണ്ണുകടത്തിന് ഉപപാതകളും കനാല്‍ പാതകളുമാണ് തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസം പെരിങ്ങനാട്ടും ഏനാത്തും റവന്യൂ അധികൃതര്‍ പരിശോധന നടത്തി. മൂന്ന് ടിപ്പര്‍ ലോറിയും രണ്ട് എക്സ്കവേറ്ററും പിടിച്ചു. പെരിങ്ങനാട് വില്ളേജ് പരിധിയില്‍നിന്നാണ് രണ്ട് ടിപ്പര്‍ ലോറിയും എക്സ്കവേറ്ററും അടൂര്‍ തഹസില്‍ദാര്‍ അലക്സ് പി. തോമസിന്‍െറ നേതൃത്വത്തില്‍ പിടിച്ചത്. ഏനാത്ത് കോടിയാട്ട് ഭാഗത്തുനിന്ന് അനധികൃത മണ്ണെടുപ്പ് നടത്തിയ ടിപ്പര്‍ ലോറിയും എക്സ്കവേറ്ററും വില്ളേജ് ഓഫിസര്‍ എസ്. കലയുടെ നേതൃത്വത്തിലും പിടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.