മഠത്തുംപടി ദേവീക്ഷേത്രത്തില്‍ വലിയപടയണി തുള്ളി

പത്തനംതിട്ട: ആയിരങ്ങളുടെ സാന്നിധ്യത്തില്‍ വിവിധ പടയണിക്കരയില്‍നിന്ന് എത്തിയവര്‍ക്ക് വിസ്മയമേകി നാരങ്ങാനം പടയണിക്കോലങ്ങള്‍ തുള്ളിയുറഞ്ഞു. രാത്രി 11.30ന് തപ്പില്‍ ജീവകൊട്ടി ഭഗവതിയെ കളത്തിലേക്കാനയിച്ച് ജീവനേകുന്ന ചടങ്ങുകള്‍ക്കാരംഭം കുറിച്ചു. തുടര്‍ന്ന് വലിയഗണപതി കൊട്ടി, തപ്പില്‍ നാലുചെമ്പടയും ഇടക്കൊട്ടും എട്ടുചെമ്പടയും വലിയ മേളവും കൊട്ടി കാപ്പൊലിച്ചു. ചൂട്ടുകറ്റയുടെയും വള്ളപ്പാട്ടിന്‍െറയും ആര്‍പ്പുവിളിയുടെയും അകമ്പടിയോടെ എഴുന്നള്ളിച്ച് ക്ഷേത്രാങ്കണത്തിലത്തെിയ കോലങ്ങള്‍ വലംവെച്ച് കാപ്പൊലിച്ചു ദേവിക്കുമുമ്പില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് തെറ്റ് ഏറ്റുപറഞ്ഞ് താവടി ചവുട്ടി കളം ഉണര്‍ത്തി. ശിവസ്തുതിയോടെ പുലവൃത്തം ചവിട്ടി പരദേശി ചൊല്ലുമായി. തുടര്‍ന്ന് അറബികളെയും അരക്കുതിരകളെയും ഓര്‍മപ്പെടുത്തി കുതിരതുള്ളല്‍, പിന്നീട് ശിവകോലം കെട്ടിയാടി. തുടര്‍ന്ന് മൂന്നു ഗണപതിക്കോലങ്ങള്‍ കളത്തിലത്തെി. തുടര്‍ന്ന് തള്ള മറുതയും പിള്ള മറുതയും. ഗ്രാമീണ സ്ത്രീകള്‍ പുരാതന കാലം മുതല്‍ക്ക് തുടര്‍ന്നു വന്ന നിഷ്ഠകളെ ഓര്‍മപ്പെടുത്തി മുറവും ചൂലും ഉരലും ഉലക്കയും പാളത്തൊട്ടിയുമൊക്കെയായി കളം നിറഞ്ഞാടിയ തള്ളമറുതക്കോലം പിള്ളമറുതകളെ ഊട്ടുകയും ശാസിക്കുകയും ചെയ്ത് കരവാസികള്‍ക്ക് അനുഗ്രഹമേകി. തുടര്‍ന്ന് അന്തരയക്ഷിക്കോലത്തിന്‍െറ അരങ്ങേറ്റം കുറിച്ച് ചുറ്റടിയോടുകൂടി കളത്തിലത്തെി തുള്ളിയുറഞ്ഞു. പക്ഷിക്കോലം, മാടന്‍കോലം, സുന്ദരയക്ഷിക്കോലം എന്നിവയും കളം നിറഞ്ഞാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.