പത്തനംതിട്ട: അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യാതപ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വറ്റിവരണ്ട ചുണ്ട്, ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാടിമിടിപ്പ്, ശക്തിയായ തലവേദന, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, പെട്ടെന്നുണ്ടാകുന്ന അബോധാവസ്ഥ എന്നിവ സൂര്യാതപത്തിന്‍െറ ലക്ഷണങ്ങളാണ്. സൂര്യാതപമേറ്റതായി സംശയം തോന്നിയാല്‍ തണലുള്ള സ്ഥലത്തേക്ക് മാറണം. തണുത്തവെള്ളം കൊണ്ട് ശരീരം നനക്കുകയും വീശുകയും ചെയ്യണം. ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റി കഴിയുന്നതും വേഗം വൈദ്യസഹായം തേടണം. വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്നവര്‍ ഉച്ചക്ക് 12 മുതല്‍ മൂന്നു മണിവരെ വിശ്രമമെടുക്കണം. വീടുകളില്‍ ധാരാളം കാറ്റ് ലഭിക്കുന്നതിനും വീടിനകത്തെ ചൂട് പുറത്തുപോകുന്നതിനും വാതിലുകളും ജനലുകളും തുറന്നിടണം. നേരിട്ട് വെയില്‍ ഏല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്‍െറ പുറംഭാഗം, കഴുത്തിന്‍െറ പിന്‍ഭാഗം തുടങ്ങിയ ശരീരഭാഗങ്ങളില്‍ സൂര്യാതപമേറ്റാല്‍ ചുവന്നുതടിക്കുകയും വേദനയും പൊള്ളലുമുണ്ടാവുകയും ചെയ്യും. തീപ്പൊള്ളല്‍ ഏല്‍ക്കുന്നതുപോലുള്ള കുമിളകള്‍ ഉണ്ടാകും. ഇവ പൊട്ടിക്കരുത്. അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലം നഷ്ടപ്പെടുന്നതുമൂലം കൈകാലുകളിലും ഉദരപേശികളിലും വലിവുണ്ടാകാറുണ്ട്. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം എന്ന പ്രഥമശുശ്രൂഷയായി നല്‍കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.