പത്തനംതിട്ട: വരട്ടാർ വീണ്ടെടുക്കുന്നതിെൻറ ഭാഗമായി ഇപ്പോള്‍ നടന്നുവരുന്ന ആദിപമ്പ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ജനകീയ വിഭവസമാഹരണത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ മന്ത്രി മാത്യു ടി. തോമസിെൻറ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിെൻറ സാന്നിധ്യത്തിലായിരുന്നു യോഗം. ആദിപമ്പയുടെ ആരംഭ സ്ഥലമായ വഞ്ചിപ്പോട്ടില്‍ കടവില്‍ താൽക്കാലിക നടപ്പുപാലം നിർമിച്ച് നിലവിലുള്ള ചപ്പാത്ത് പൊളിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. ആദിപമ്പ, വരട്ടാര്‍ പുനരുദ്ധാരണത്തിെൻറ ഭാഗമായി മാറ്റിസ്ഥാപിക്കേണ്ട പാലങ്ങളും മറ്റു നിർമിതികളും പുതിയ സാമ്പത്തികവര്‍ഷത്തെ പദ്ധതിയിൽപെടുത്തി പൂര്‍ത്തീകരിക്കും. വരട്ടാറിെൻറ മുഖം തുറക്കുന്നതിനും കാടും പടലങ്ങളും തടസ്സങ്ങളും മാറ്റി നീരൊഴുക്ക് സുഗമമാക്കുന്നതിനും അധിക വിഭവസമാഹരണം ആവശ്യമെങ്കില്‍ ഇരവിപേരൂര്‍ പഞ്ചായത്ത് നടപ്പാക്കും. ആദിപമ്പയുടെ മുഖം തുറക്കുന്നതിനും തടസ്സങ്ങള്‍ നീക്കുന്നതിനും അധിക വിഭവം ആവശ്യമായി വന്നാല്‍ കോയിപ്പുറം പഞ്ചായത്തിന് നടപ്പാക്കാം. പ്രാഥമിക പരിസ്ഥിതി ആഘാതപഠനം ജൂലൈ 31നകം പൂര്‍ത്തീകരിക്കുകയും ആദിപമ്പ, വരട്ടാര്‍ തദ്ദേശഭരണ സമിതികളില്‍ ചര്‍ച്ചക്ക് െവക്കുകയും ചെയ്യും. കോയിപ്പുറം ഇരവിപേരൂര്‍, കുറ്റൂര്‍ വില്ലേജുകളില്‍ ആദിപമ്പ, വരട്ടാര്‍ നദി അതിര് അടയാളപ്പെടുത്തിയിട്ടുള്ള അതിരുകല്ല് പരിശോധിച്ച് സ്ഥിരമായി നില്ക്കുന്ന തരത്തില്‍ സ്ഥാപിക്കും. ചെങ്ങന്നൂര്‍, തിരുവന്‍വണ്ടൂര്‍ വില്ലേജുകളില്‍ ആദിപമ്പ, വരട്ടാര്‍ നദി അതിര് നിശ്ചയിക്കുന്നതിന് ജൂലൈ 31നകം സർവേ പൂര്‍ത്തീകരിച്ച് അതിര് കല്ല് സ്ഥാപിക്കും. സര്‍വേ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ആദിപമ്പ, വരട്ടാര്‍ നദീതീര ഗ്രാമസഭ, വാര്‍ഡ്സഭ നടത്തി അഭിപ്രായ സമന്വയത്തിലൂടെ നദീതീരം വീണ്ടെടുക്കുന്ന പ്രക്രിയ ജനകീയമായി നിര്‍വഹിക്കും. ജലസേചന വകുപ്പ് തയാറാക്കിയിട്ടുള്ള വരട്ടാര്‍ പുനരുദ്ധാരണ പദ്ധതിരേഖ പരിസ്ഥിതികാനുമതി ലഭ്യമാക്കി നടപ്പാക്കും. ആദിപമ്പ, വരട്ടാര്‍ നദീതടത്തിലെ നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പിന് കീഴില്‍ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ഷെഡ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ്, കേരള വഴി പരിശീലനം നല്‍കുകയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീര്‍ത്തട വികസന മാസ്റ്റര്‍പ്ലാന്‍ തയാറാക്കുകയും ചെയ്യും. മാസ്റ്റര്‍പ്ലാന്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുമായി സമന്വയിപ്പിക്കും. കൂടുതല്‍ സാമ്പത്തിക ബാധ്യതയുള്ള പദ്ധതിയുണ്ടെങ്കില്‍ അത് പ്രത്യേകമായി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.