കൈ​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ലാ​ണ് പി​ണ​റാ​യി​ക്ക്​ താ​ൽ​പ​ര്യം –ബി.​എം.​എ​സ്​

പന്തളം: പിണറായിക്ക് ഭരിക്കാനല്ല താൽപര്യമെന്നും ക്രിസ്തീയ സഭകൾപോലും തള്ളിക്കളഞ്ഞ അനധികൃതമായി കുരിശു സ്ഥാപിച്ച് വനഭൂമി ഉൾപ്പെടെയുള്ള സർക്കാർ ഭൂമികൾ കൈയേറുന്നവരെ സംരക്ഷിക്കുന്നതിലാണ് താൽപര്യമെന്നും ബി.എം.എസ് സംസ്ഥാന ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. കേരള കൺസ്ട്രക്ഷൻ മസ്ദൂർ സംഘം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് വരും എല്ലാം ശരിയാകും എന്നു പറഞ്ഞു വോട്ട് നേടിയാണ് തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം അധികാരത്തിൽ വന്നത്. വോട്ട് നൽകി അധികാരത്തിലേറ്റിയ ജനം ഇപ്പോൾ ആഗ്രഹിക്കുന്നത് പഴയ രീതിയിലായാൽ മതിയെന്നാണ്. സ്വാഗതസംഘം ചെയർമാൻ അഡ്വ. മാലക്കര ശശി അധ്യക്ഷതവഹിച്ചു. ബി.എം.എസ് ജില്ല പ്രസിഡൻറ് എ.എസ്. രഘുനാഥ്, ജില്ല സെക്രട്ടറി ജി. സതീഷ്കുമാർ, പി.എസ്. ശശി, സി.എസ്. ശ്രീകുമാർ, ട്രഷറർ എൻ.വി. പ്രമോദ്, അനിൽകുമാർ, സുരേഷ്കുമാർ, കൺസ്ട്രക്ഷൻ മസ്ദൂർ സംഘം യൂനിയൻ ജന. സെക്രട്ടറി പി.ജി. ഹരികുമാർ എന്നിവർ സംസാരിച്ചു. യൂനിയൻ പ്രസിഡൻറ് കെ.സി. മണിക്കുട്ടൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി മെഡിക്കൽ മിഷൻ ആശുപത്രി കവലയിൽനിന്ന് നഗരം ചുറ്റി പ്രകടനം നടത്തി. ബി.എം.എസ് ജില്ല വൈസ് പ്രസിഡൻറ് സരള, ജോ.സെക്രട്ടറിമാരായ പ്രസീദ, സോണി സത്യൻ, പള്ളിക്കൽ രാജൻ, സുരേഷ്, ശ്രീകാന്ത്, അനിൽകുമാർ, കനകമ്മ, സത്യൻ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.