ഏ​നാ​ത്ത് ബെ​യ്​​ലി​പാ​ലം: ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി

അടൂർ: ഏനാത്ത് ബെയ്ലിപാലത്തിൽ ഗതാഗതം ആരംഭിക്കുമ്പോൾ കുരുക്ക് ഒഴിവാക്കാൻ ക്രമീകരണം ഏർപ്പെടുത്തും. അടൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ പുതിയ ജങ്ഷനിലെത്തി വലിയ പാലത്തിനു സമീപം ആറ്റുതീരത്തു കൂടിയുള്ള മൺറോഡിലൂടെ സിഗ്നൽ തൂണിനു സമീപം എത്തി സിഗ്നൽ ലഭിക്കുന്നതനുസരിച്ച് ബെയ്ലി പാലത്തിലൂടെ കടന്നുപോകണം. കുളക്കട ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ കുളക്കട ഭാഗത്ത് സ്ഥാപിച്ച സിഗ്നലിനു സമീപം ഉൗഴം കാക്കണം. പാലം കടന്നുകഴിഞ്ഞാൽ പഴയ റോഡിലൂടെ വടക്കുള്ള സൊസൈറ്റിപ്പടിയിലെത്തി എം.സി റോഡിൽ പ്രവേശിക്കാം. ബെയ്ലിപാലത്തിൽനിന്ന് കുളക്കട ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ പാലം കടന്നുകഴിഞ്ഞാൽ കുളക്കട ഭാഗത്തു സ്ഥാപിച്ചിട്ടുള്ള സിഗ്നൽ തൂണിനു തെക്കുള്ള റോഡിലൂടെ എം.സി റോഡിലേക്ക് പ്രവേശിക്കണം. ഒരേസമയം നാലു വാഹനങ്ങളിൽ കൂടുതൽ പാലത്തിൽ കടക്കാത്ത രീതിയിൽ ഗതാഗതം ക്രമീകരിക്കും. ബെയ്ലിപാലത്തിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്ന കുളക്കട, ഏനാത്ത് ഭാഗങ്ങളിൽ പാലത്തിലേക്കു തിരിയുന്ന പാതകൾക്കു മുമ്പ് സമീപം സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.