സ്​​ത്രീ തൊ​ഴി​ലാ​ളി​ക​ൾക്ക്​ തൊ​ഴി​ൽ സു​ര​ക്ഷ​യും ശ​മ്പ​ള​വും ഉ​റ​പ്പാ​ക്ക​ണം

പത്തനംതിട്ട: ജില്ല ആസ്ഥാനത്തെ ജ്വല്ലറികളും തുണിക്കടകളുമടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും ശമ്പളവും ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് ഡി.വൈ.എഫ്.ഐ പത്തനംതിട്ട ബ്ലോക്ക് യുവതി കൺെവൻഷൻ ആവശ്യപ്പെട്ടു. നിരവധി ശാഖകളുള്ള കേരളത്തിലെ വൻകിട വ്യാപാരികളുടെ ഉൾപ്പെടെ സ്ഥാപനങ്ങൾ ജ്വല്ലറികളും തുണിക്കടകളും മറ്റുമായി ജില്ല കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം തൊഴിലെടുക്കുന്നത് ഭൂരിപക്ഷവും യുവതികൾ അടങ്ങുന്ന സ്ത്രീകളാണ്. യാതൊരു തൊഴിൽ നിയമവും ബാധകമാക്കാതെയാണ് ഇവരെ ഇവിടങ്ങളിൽ പണിയെടുപ്പിക്കുന്നത്. തൊഴിൽ സമയം പാലിക്കുന്നില്ല. രാവിലെ മുതൽ രാത്രിവരെയും ജോലിയെടുപ്പിക്കുന്നു. എന്നാൽ, ഇതിനനുസരിച്ച് ശമ്പളം നൽകുന്നുമില്ല. തൊഴിൽ നിയമത്തിൽ അനുശാസിക്കുന്ന സേവന-വേതന വ്യവസ്ഥ പാലിക്കുന്നുമില്ല. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ശ്യാമിലി ശശികുമാർ കൺെവൻഷൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അം ഗം രഞ്ജിനി രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് വിശ്വനാഥ് സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡൻറ് എം.വി. സഞ്ജു, സംസ്ഥാന കമ്മിറ്റി അംഗം ആർ. ശ്യാമ, ജില്ല ജോയൻറ് സെക്രട്ടറി സംഗേഷ് ജി. നായർ, ജില്ല കമ്മിറ്റി അംഗം വിജല പ്രസാദ്, സീമ സജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.