ത​ണ്ണി​ത്തോ​ട് സ്​​റ്റേ​ഷ​നി​ലെ വ​നി​ത എ​സ്.​​െഎയെ ആ​ല​പ്പു​ഴ​യി​ലേ​ക്ക് സ്​​ഥ​ലംമാ​റ്റി

കോന്നി: തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ വനിത എസ്.ഐ ലീലാമ്മയെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. സി.പി.എം പ്രാദേശിക നേതൃത്വത്തിെൻറ ഇടപെടലിനെ തുടർന്നാണിതെന്നാണ് ആരോപണം. വധശ്രമക്കേസിലെ പ്രതിയെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയതാണ് കാരണമെന്നറിയുന്നു. സംസ്ഥാനത്തെ എട്ടു പൊലീസ് സ്റ്റേഷനുകളിൽ വനിത എസ്.ഐമാർക്ക് സ്റ്റേഷൻ ചുമതല നൽകിയത് ഈ സർക്കാറാണ്. തണ്ണിത്തോട് എസ്.ഐയായി പത്തനംതിട്ട ജില്ലക്കാരിയായ ലീലാമ്മ ചുമതലയേറ്റപ്പോൾ മുതൽ സി.പി.എം പ്രദേശിക നേതൃത്വത്തിെൻറ കണ്ണിലെ കരടായി ഇവർ മാറി. നിരവധി കേസുകളിൽ പ്രതിസ്ഥാനത്ത് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തുമ്പോൾ മുഖം നോക്കാതെ ഇവർ നടപടി എടുക്കുന്നത് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഏറ്റവും അവസാനം വധശ്രമക്കേസിലെ പ്രതിയെ അന്വേഷിച്ച് പൊലീസ് റെയ്ഡ് നടത്തിയതാണ് ഇവരുടെ സ്ഥലംമാറ്റത്തിന് ഇടയാക്കിയത്. മാർച്ച് 31-ന് മണ്ണീറ തലമാനം പറങ്കിമാംവിളയിൽ രാജെൻറ മകനും അടവി കുട്ടവഞ്ചിയലെ തുഴച്ചിലുകാരനുമായ സഞ്ജുവിനെ (25) ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മണ്ണീറ നെടുമ്പാക്ക് ബിനോയ്, കൊടുന്തലറത്തേ എബിൻ, ലിബിൻ, മേടപ്പാറ പുളിമുട്ടിൽ രതീഷ് എന്നിവർ സംഘം ചേർന്ന് അതിക്രൂരമായി മർദിച്ചിരുന്നു. ഗുരുതരപരിക്കേറ്റ സഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്കും മൂക്കിനും ഗുരുതരപരിക്കുള്ളതിനാൽ തണ്ണിത്തോട് പൊലീസ് വധശ്രമത്തിനാണ് കേസെടുത്തത്. ഇതൊഴിവാക്കാൻ നേതാക്കൾ ഇടപെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. ഈ കേസിലെ പ്രതി രതീഷ് തണ്ണിത്തോട് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണ്. എന്നാൽ, വധശ്രമത്തിനു കേസ്സെടുത്താൽ ഉന്നത ഉദ്യോഗസ്ഥർ കേസ് അന്വേഷണം നടത്തണമെന്നതിനാൽ വകുപ്പ് ഒഴിവാക്കാനും നേതാക്കൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിരുന്നു. ഇതൊന്നും നടക്കാതെ വന്നപ്പോഴാണ് നേതൃത്വമായി ബന്ധപ്പെട്ട് ഒറ്റരാത്രികൊണ്ട് വനിത എസ്.ഐയെ സ്ഥലം മാറ്റിയത്. ഇതിനു മുമ്പ് കസ്റ്റഡിയിലെടുത്ത എലിമുള്ളുംപ്ലാക്കൽ സ്വദേശിയായ മദ്യപിച്ച യുവാവ് വനിത പൊലീസിനെ മർദിക്കുകയും മറ്റൊരു പൊലീസുകാരെൻറ യൂനിഫോം വലിച്ചു കീറുകയും മർദിക്കുകയും ചെയ്തിട്ടും സി.പി.എം നേതാക്കാൾ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട് സ്റ്റേഷനിൽനിന്ന് ജാമ്യത്തിൽ ഇറക്കിക്കൊണ്ടുപോയത് സേനക്ക് നാണക്കേടുണ്ടാക്കിരുന്നു. കൂടാതെ എലിമുള്ളും പ്ലാക്കലിൽ സാന്ദ്രകൃഷ്ണ എന്ന പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ സാന്ദ്രയുടെ ബന്ധുവിനെ രക്ഷിക്കാനും സി.പി.എം നേതാവിെൻറ ഇടപെടൽ ഉണ്ടായിരുന്നു. അന്ന് മുതൽ വനിത എസ്.ഐയെ മാറ്റാൻ ഇവർ കരുക്കൾ നീക്കിത്തുടങ്ങിയെന്നാണ് ആക്ഷേപം. എന്നാൽ, കൊല്ലം അഞ്ചൽ സ്വദേശിനിയായ വനിത എസ്.ഐ പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടതിനാലാണ് മാറ്റുന്നുവെന്നാണ് ഒൗദ്യോഗിക വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.