മല്ലപ്പള്ളി: ചെറുകിട വ്യവസായ സ്ഥാപനങ്ങളിലേക്കും നിരവധി വീടുകളിലേക്കുമുള്ള റോഡിൽ പ്രവർത്തിക്കുന്ന സർക്കാർ മദ്യവിൽപനശാല കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ദുരിതമാകുന്നു. റോഡിെൻറ ഇരുവശത്തും മദ്യശാലയിൽ എത്തുന്നവർ അനധികൃതമായ വാഹനം പാർക്ക് ചെയ്യുന്നതും റോഡ് നിറഞ്ഞുനിൽക്കുന്ന ക്യൂവും കാരണം ഈ വഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. എട്ടോളം ചെറുകിട വ്യവസായ സ്ഥാപനങ്ങളും നിരവധി വീടുകളിലേക്കുമുള്ള ഏകറോഡാണിത്. സ്ത്രീകളടക്കം നിരവധി പേർ രാവിലെയും വൈകുന്നേരവും ഈ റോഡിലൂടെയാണ് നടന്നുപോകുന്നത്. എന്നാൽ, ഇവിടെ നിന്ന് മദ്യം വാങ്ങി സമീപത്ത് ഇരുന്ന് മദ്യപിച്ച ശേഷം സ്ത്രീകൾക്കും മറ്റും നേരെ അസഭ്യവർത്തമാനം പറയുന്നതും പതിവായിരിക്കുകയാണ്. ഇവിടെ താമസിക്കുന്നവർക്ക് വിവിധ ആവശ്യങ്ങൾക്ക് ടൗണിലേക്ക് പോകാൻ കിലോമീറ്ററുകൾ ചുറ്റണം. തിരുവല്ല-മല്ലപ്പള്ളി റോഡിൽ പോലും ഗതാഗതം തടസ്സപ്പെടാറുണ്ട്. മദ്യവിൽപനശാലയിൽ എത്തുന്നവർ റോഡ് കൈയേറുന്നതോടെ നൂറുകണക്കിനു കാൽനട-വാഹനയാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്. ഈ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത് എന്നത് നേരത്തേ തീരുമാനമുള്ളതാണ്. അധികൃതർ നോ പാർക്കിങ് ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ, ബോർഡുകൾ ഒന്നും ഇപ്പോൾ ഇവിടെയില്ല. ആളുകൾക്ക് നിന്നു തിരിയാൻ പ്രദേശത്ത് സ്ഥലമില്ലാത്തതിനാൽ സമീപത്ത് പ്രവർത്തിക്കുന്ന നിരവധി വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങുന്നതിന് ആൾക്കാർ എത്തുന്നുമില്ല. അടുത്ത പ്രദേശങ്ങളിലൊന്നും സർക്കാർ മദ്യ വിൽപനശാലകളില്ലാത്തതിനാൽ ഇവിടെ വൻതിരക്കാണ്. മിക്കപ്പോഴും മദ്യപാനികൾ തമ്മിൽ സംഘർഷം ഉണ്ടാകാറുണ്ടെങ്കിലും വിളിച്ച് അറിയിച്ചാൽപോലും മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസ് എത്തുന്നതെന്നാണ് ആേരാപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.