തിരുവല്ല: എസ്.എന്‍.ഡി.പി യോഗം സാമൂഹിക നീതിക്കുവേണ്ടി പോരാടുകയും രാഷ്ട്രീയം പറയുകയും ചെയ്യുമ്പോള്‍ മാത്രം ചില കേന്ദ്രങ്ങളിൽനിന്ന് എതിര്‍പ്പിെൻറ വാളുകള്‍ ഉയരുന്നു എന്നത് ശ്രദ്ധേയമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തിരുവല്ലയിൽ നടക്കുന്ന ശ്രീ നാരായണ കൺവെൻഷൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചത്ത കുതിരയെന്ന് ആക്ഷേപിച്ച മുസ്ലിംലീഗിനെ ഇപ്പോള്‍ ദേശീയ പാര്‍ട്ടിയായും മതേതര പാര്‍ട്ടിയുമായി വാഴിക്കുകയാണ് മുഖ്യധാര രാഷ്ട്രീയക്കാര്‍. പള്ളിയെ തള്ളിപ്പറഞ്ഞിട്ട് വരാമെങ്കില്‍ കൂടെക്കൂട്ടാമെന്ന് മുമ്പ് വിപ്ലവനേതാവ് പറഞ്ഞെങ്കില്‍ ഇപ്പോള്‍ അവർ കേരള കോണ്‍ഗ്രസിനായി പള്ളിമേടയില്‍ കാത്തുനില്‍ക്കുകയാണ്. ഹിന്ദു വിഭാഗങ്ങള്‍ക്കിടയിലെ ചാതുര്‍വര്‍ണ്യം അവസാനിച്ചെന്ന് പറഞ്ഞാലും ഇപ്പോഴും പലരുടെയും മനസ്സില്‍നിന്ന് അത് മാറിയിട്ടില്ല. യൂനിയന്‍ ആക്ടിങ് പ്രസിഡൻറ് കെ.ജി. ബിജു അധ്യക്ഷതവഹിച്ചു. ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പ്രഭാഷണം നടത്തി. എസ്.എന്‍ ട്രസ്റ്റ് അംഗം പ്രീതി നടേശന്‍, യോഗം അസി. സെക്രട്ടറിമാരായ പി.എസ്. വിജയന്‍, ഗിരീഷ് കോനാട്ട്, യൂനിയന്‍ സെക്രട്ടറി മധു പരുമല, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ഡോ.കെ.ജി. സുരേഷ്, അനില്‍ എസ്. ഉഴത്തില്‍, യൂനിയന്‍ കൗണ്‍സിലര്‍ സതീശന്‍ വള്ളംകുളം എന്നിവര്‍ സംസാരിച്ചു. പമ്പ പരിരക്ഷണ സമിതി സെക്രട്ടറി എന്‍.കെ. സുകുമാരന്‍ നായര്‍, വ്യവസായ പ്രമുഖന്‍ കെ.ജി. ബാബുരാജ്, എം.ബി.ബി.എസ് റാങ്ക് ഹോള്‍ഡര്‍ ജ്യോതിഷ് കുമാര്‍, നീറ്റ് മെഡിക്കല്‍ പരീക്ഷയില്‍ വിജയിച്ച് ഗൈനക്കോളജി എം.ഡിക്ക് പ്രവേശനം ലഭിച്ച വെണ്‍പാല കളത്തിപ്പറമ്പില്‍ അഞ്ജു വിജയന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.