വ​ഞ്ചി​ക​പ്പൊ​യ്ക​യി​ലെ പൊ​തു​കു​ളം വൃ​ത്തി​യാ​ക്കി

പത്തനംതിട്ട: വഞ്ചികപ്പൊയ്കയിലെ പൊതുകുളം ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി. പത്തനംതിട്ട നഗരസഭയുടെ ഉയർന്ന പ്രദേശങ്ങളിൽ ഒന്നായ വഞ്ചികപ്പൊയ്കയിൽ നിരവധി കുടുംബംഗങ്ങൾ ആശ്രയിക്കുന്നതാണ് ഇൗ കുളം. വഞ്ചികപ്പൊയ്കയിലുള്ള പാടശേഖരത്തിന് സമീപം കാലങ്ങളായുള്ള ഈ പൊതുകുളം ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ്. കഴിഞ്ഞവർഷം നഗരസഭ കൗൺസിലർ ആർ. ഹരീഷിെൻറ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിൽ കെട്ടുകയും കോൺക്രീറ്റും ചെയ്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഞായറാഴ്ച മൂപ്പതോളം വരുന്ന പ്രവർത്തകരുടെ ശ്രമഫലമായാണ് കുളം വൃത്തിയാക്കിയത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് അൻസിൽ അഹമ്മദ്, യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് ഇൻഷാദ്, തോമസ് പി.ചാക്കോ, സൽമാൻ കരീം, ജോബിൻ വർഗീസ്, പ്രവീൺ പ്രസാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.