ജയന്തപുരത്ത് മകരതിരുവോണ മഹോത്സവം രണ്ടുമുതല്‍

തിരുവല്ല: കടപ്ര ജയന്തപുരം കൈനിക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ മകരതിരുവോണ മഹോത്സവം ഫെബ്രുവരി രണ്ടുമുതല്‍ എട്ടുവരെ നടക്കും. രണ്ടിന് രാവിലെ ഗണപതിഹോമം, ഭഗവത്ഗീതാ നാരായണീയ യജ്ഞം 7.30ന് ഭദ്രദീപ പ്രതിഷ്ഠ തന്ത്രി ത്രിവിക്രമന്‍ വാസുദേവന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍. മൂന്നിന് രാവിലെ എട്ടുമുതല്‍ ഗീതാപാരായണം. നാലിന് എട്ടുമുതല്‍ ഗീതാപാരായണം, ‘ഫെബ്രുവരി അഞ്ചിന് രാവിലെ 8ന് നാരായണീയ പാരായണം. വൈകീട്ട് ജയന്തപുരം മാധവസമിതിയുടെ ഭജന. 6ന് രാവിലെ എട്ടിന് നാരായണീയ പാരായണം. തുടര്‍ന്ന് രുഗ്മിണി സ്വയംവര ഘോഷയാത്ര. 7ന് രാവിലെ നാരങ്ങാവിളക്ക് പൂജ. നാരായണിയ പാരായണം. ആചാര്യ ദക്ഷിണ, നൃത്തസന്ധ്യ. മകര തിരുവോണ ദിനമായ 8ന് രാവിലെ 7ന് നവകം, ശ്രീഭൂതബലി, തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ വാസുദേവന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍, 12ന് മഹാപ്രസാദമൂട്ട്, 4ന് കടപ്ര-മാന്നാര്‍ മഹായക്ഷി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര. വൈകീട്ട് 7ന് ദീമാലക്കര തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്നുവരുന്ന ദശാവതാര ചാര്‍ത്തിന് ഇന്നലെ സമാപനം കുറിച്ചു. കളഭാഭിഷേക ചടങ്ങുകള്‍ക്ക് താഴമണ്‍ മഠം തന്ത്രി കണ്ഠരര് രാജീവര് മുഖ്യ കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ഹരീഷ് ജെ. പോറ്റിയുടെ കാര്‍മികത്വത്തില്‍ ആരംഭിച്ച ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഉഷപൂജയും പാണിയും നടന്നു. ചടങ്ങുകള്‍ക്ക് മാലക്കര 237ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്‍റ് രതീഷ് ആര്‍. മോഹന്‍, സെക്രട്ടറി എസ്. ജയകുമാര്‍, വൈസ് പ്രസിഡന്‍റ് ടി.എസ്. സോമരാജപണിക്കര്‍, ഖജാന്‍ജി വി.കെ. മുരളീധരന്‍ പിള്ള, മറ്റ് ഭാരവാഹികളായ രാധാകൃഷ്ണന്‍ നായര്‍, കെ.കെ. വിജയകുമാര്‍, ജയകൃഷ്ണന്‍, ഹരീഷ്കുമാര്‍, എം.ആര്‍. രാജശേഖരന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.