പാരമ്പര്യ പാതയില്‍ ഒരുക്കം പൂര്‍ത്തിയായി

കോഴഞ്ചേരി: തിരുവാഭരണ ഘോഷയാത്രയെയും തീര്‍ഥാടകരെയും വരവേല്‍ക്കാന്‍ പാരമ്പര്യ പാതയില്‍ ഒരുക്കം പൂര്‍ത്തിയായി. പന്തളത്തുനിന്ന് ബുധനാഴ്ച തിരിച്ച് വൈകീട്ട് വിശ്രമിക്കുന്ന അയിരൂര്‍ പുതിയകാവ് ദേവീ ക്ഷേത്രം വരെ ഗ്രാമപഞ്ചായത്തുകളും വിവിധ സംഘടനകളും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പാരമ്പര്യ പാത വഴി വൈകീട്ട് കിടങ്ങന്നൂരില്‍ എത്തുന്ന ഘോഷയാത്രയെ വാദ്യ മേളങ്ങളോടെ സ്വീകരിക്കും. ആറന്മുള വഞ്ചിപ്പടി, തറയില്‍ മുക്ക് എന്നിവിടങ്ങളില്‍ ഓട്ടോ തൊഴിലാളി യൂനിയന്‍െറയും കരയോഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. പുന്നംതോട്ടം ക്ഷേത്ര സമിതി, വഞ്ചിത്ര പൗരസമിതി എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീപാരാധനക്കായി പാമ്പാടിമണ്‍ ക്ഷേത്രത്തില്‍ എത്തിയ ശേഷം നെടിയത്തുമുക്കില്‍ സ്വീകരണം നല്‍കും. കോഴഞ്ചേരിയില്‍ നിന്ന് ചെറുകോല്‍ പഞ്ചായത്തിലത്തെുന്ന ഘോഷയാത്രക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിന് അഞ്ചുലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്‍റ് പി.ജി. ഉഷാകുമാരി അറിയിച്ചു. രണ്ട് കടവുകളുടെ നിര്‍മാണം, 1.5 കി.മീ. ദൂരം ആറ്റുതീരത്ത് വഴിവിളക്കുകള്‍, കീക്കൊഴൂരില്‍ പാത വികസനം, ലൈഫ് ഗാര്‍ഡ് നിയമനം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.