മോദിയുടെ ജനകീയ വിചാരണ ചിരിപടര്‍ത്തി

പത്തനംതിട്ട: നോട്ട് നിരോധനം നടത്തിയത് ആര്‍ക്കുവേണ്ടി? ദലിതരെയും ന്യൂനപക്ഷങ്ങളെയും കൊന്നെടുക്കുന്ന ഭരണമല്ളേ ഇപ്പോള്‍ നടക്കുന്നത്? പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നത് ആര്‍ക്കുവേണ്ടി? ഇങ്ങനെ ചോദ്യശരങ്ങള്‍ ഓരോന്നായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരെ. പറഞ്ഞ ഉത്തരങ്ങളാകട്ടെ കേട്ടുനിന്നവരെ പൊട്ടിച്ചിരിപ്പിച്ചു. നോട്ടുപിന്‍വലിക്കല്‍ നടന്നതിന്‍െറ അമ്പതാംദിനമായ ഇന്നലെ കോണ്‍ഗ്രസ് പത്തനംതിട്ട ബ്ളോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കുറ്റവിചാരണയിലാണ് ചിരിയും ചിന്തയും ഉയര്‍ത്തിയ തെരുവുനാടകം അരങ്ങേറിയത്. പ്രത്യേകം തയാറാക്കിയ വിചാരണ കോടതിയും കോടതി നടപടികളും കണ്ടുനിന്നവര്‍ക്കും കൗതുകം ഉണര്‍ത്തി. നരേന്ദ്രമോദിയുടെ വേഷവും മുഖംമൂടിയും അണിഞ്ഞ് എത്തിയയാള്‍ക്കുനേരെ ജനപക്ഷത്തുനിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. ചോദ്യങ്ങള്‍ക്കൊന്നും തൃപ്തികരമായ മറുപടി നല്‍കാത്ത മോദിയെ ചാപ്പകുത്തി ചെരുപ്പുമാല അണിഞ്ഞ് രാജ്യം കടത്താന്‍ ജഡ്ജിയുടെ വിധി ഒടുവിലത്തെി. തുടര്‍ന്ന് മോദി വിചാരണക്കോടതിയില്‍നിന്ന് ഇറങ്ങി ഓടുന്നതോടെയാണ് നാടകം അവസാനിച്ചത്. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ്കുമാറാണ് നാടകത്തിന്‍െറ രചനയും സംവിധാനവും. കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറി എ. അഷ്റഫ് മോദിയായും സരോജ് മോഹനന്‍ ജഡ്ജിയായും വേഷമണിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.