കോന്നി: 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച് അമ്പതുനാള്‍ പിന്നിടുമ്പോള്‍ കര്‍ഷകനാടായ കോന്നിയുടെ നട്ടെല്ളൊടിഞ്ഞു. നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരെയും കര്‍ഷകര്‍, ഇടത്തരക്കാര്‍, ചെറുകിട കച്ചവടക്കാര്‍, മറ്റു വ്യവസായികള്‍, റബര്‍ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരുടെ കുടുംബജീവിതത്തിന്‍െറ താളം തെറ്റിച്ചു. കോന്നിയുടെ നട്ടെല്ല് പ്രാഥമിക സഹകരണസംഘങ്ങളാണ്. ഇത്തരം സംഘങ്ങളെ ആശ്രയിച്ച് കഴിയുന്ന ജീവനക്കാരും പ്രതിസന്ധിയിലായി. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്ന് 50 ദിവസം പിന്നിട്ടിട്ടും ബാങ്കുകളിലെ തിരക്കൊഴിഞ്ഞിട്ടില്ല. പണം പിന്‍വലിക്കല്‍, നിക്ഷേപം, വായ്പകള്‍, തിരിച്ചടവ്, ഡെപ്പോസിറ്റുകളുടെ പലിശ, എന്‍.ആര്‍.ഐ നിക്ഷേപം എന്നിങ്ങനെ ആയിരം ചോദ്യങ്ങളുമായാണ് ഒരോരുത്തരും ബാങ്കുകളുടെ പടികള്‍ കയറിയിറങ്ങുന്നത്. 50 ദിവസം പിന്നിടുമ്പോഴും ജനങ്ങളുടെ മനസിലെ സംശയം ഒഴിഞ്ഞിട്ടില്ല. എ.ടി.എമ്മുകള്‍ ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്. കോന്നിയിലെ പ്രമുഖ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ പണവും ചില്ലറയും ഇല്ലാത്ത കാരണത്താല്‍ ഇപ്പോഴും തുറന്നിട്ടില്ല. കോന്നി, തണ്ണിത്തോട്, വകയാര്‍, കൂടല്‍, കലഞൂര്‍, പൂങ്കാവ്, മേഖലകളിലെ ബാങ്കുകളില്‍ ഇപ്പോഴും തിരക്കാണ്. സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ പ്രാഥമിക സഹകരണസംഘങ്ങളിലാണ്. ഇവിടങ്ങളില്‍ നല്ല തോതില്‍ സ്വര്‍ണപ്പണയങ്ങളുമുണ്ട്. നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കിയെങ്കിലെ ജനങ്ങള്‍ക്ക് ആശ്വാസമാകൂ. കോന്നി മണ്ഡലത്തില്‍ മുപ്പതില്‍ പരം ചെറുതും വലുതുമായ സഹകരണസംഘങ്ങള്‍ ഉണ്ട്. ഒരോന്നും അഞ്ചുമുതല്‍ 50 കോടി രൂപവരെ നിക്ഷേപങ്ങള്‍ ഉള്ളവയാണ്. മല്ലപ്പള്ളി: നോട്ട് അസാധുവാക്കിയതിനത്തെുടര്‍ന്ന് ജനം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഇനിയും പരിഹാരമില്ല. മിക്ക പ്രദേശങ്ങളിലും എ.ടി.എം കൗണ്ടറുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നില്ല. മലയോര പ്രദേശമായ താലൂക്കിന്‍െറ കിഴക്കന്‍ പ്രദേശങ്ങളിലെ ജനങ്ങളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഇവിടെ എ.ടി.എം കൗണ്ടറുകളിലും ബാങ്കുകളിലും എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ചെന്നുപെട്ടാല്‍ ബാങ്കില്‍നിന്ന് പണം ആവശ്യപ്പെടുന്നത് കിട്ടാറില്ല. എ.ടിഎം കൗണ്ടറുകള്‍ അടഞ്ഞുകിടക്കും. സാധാരണക്കാരും പാവപ്പെട്ടവരും പണത്തിനായി നട്ടംതിരിയുന്ന അവസ്ഥയാണ്. എ.ടി.എം കൗണ്ടറുകളില്‍ പണം ചില പ്രദേശങ്ങളില്‍ അധികൃതര്‍ നിറക്കുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കാലിയാകും. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് എസ്.ബി.ടിയാണ്. ഇവിടെ ആവശ്യപ്പെടുന്ന പണം നല്‍കാന്‍ കഴിയാത്ത സ്ഥിതിയും ഇപ്പോഴും നിലനില്‍ക്കുന്നു. നോട്ട് അസാധുവാക്കിയതുമുതല്‍ എസ്.ബി.ടിയുടെയും കനറാ ബാങ്കിന്‍െറയും എ.ടി.എം കൗണ്ടറുകളില്‍ പണം നിറച്ച് തുറന്നുപ്രവര്‍ത്തിച്ചത് ദിവസങ്ങള്‍ മാത്രമാണ്. എസ്.ബി.ടിയില്‍പോലും ആവശ്യത്തിന് നോട്ട് ഇനിയും എത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.