പന്തളം തെക്കേക്കര പഞ്ചായത്തില്‍ അനിശ്ചിതത്വം തുടരുന്നു

പന്തളം: പന്തളം തെക്കേക്കര പഞ്ചായത്തില്‍ അനിശ്ചിതത്വം തുടരുന്നു. ബി.ജെ.പിയും എല്‍.ഡി.എഫും അഞ്ച് വീതവും യു.ഡി.എഫ് മൂന്ന്, ഒരുസ്വതന്ത്ര എന്നതാണ് ഇവിടുത്തെ കക്ഷിനില. സ്വതന്ത്ര അംഗത്തിന്‍െറ പിന്തുണയോടെ ഭരണത്തിലത്തൊന്‍ സി.പി.എം ശ്രമം നടത്തുന്നുവെങ്കിലും സ്വതന്ത്ര അംഗമായി വിജയിച്ച ജയന്തികുമാരിയുടെ നിലപാട് ഉപാധികള്‍ക്ക് വിധേയമാണ്. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. വിദ്യാധരപ്പണിക്കര്‍ക്കെതിരെ സ്വതന്ത്രനായി മത്സരിച്ച ജേക്കബ് ജോര്‍ജി(ജയിംസ്) ന്‍െറ ഭാര്യയാണ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ജയന്തികുമാരി. മുമ്പ് സി.പി.എം നേതാവായിരുന്നു ജേക്കബ് ജോര്‍ജ്. വിദ്യാധരപ്പണിക്കരുമായുള്ള അസ്വാരസ്യങ്ങളാണ് ജേക്കബ് ജോര്‍ജിനെയും ഭാര്യയെയും തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. വിദ്യാധരപ്പണിക്കര്‍ക്കെതിരെ കോട്ടയം വിജിലന്‍സ് കോടതിയില്‍ പഞ്ചായത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് ജേക്കബ് ജോര്‍ജ് പരാതി നല്‍കിയിരുന്നു. ഈ കേസ് ഒരു കാരണവശാലും പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടാകില്ളെന്നും വിദ്യാധരപ്പണിക്കര്‍ക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ ഒൗദ്യോഗികസ്ഥാനങ്ങള്‍ നല്‍കില്ളെന്നും സി.പി.എം ഉറപ്പുനല്‍കിയാല്‍ ജയന്തികുമാരി സി.പി.എമ്മിനെ പിന്തുണക്കുമെന്നാണ് അറിയുന്നത്. ഈ ഉപാധികളില്‍ പാര്‍ട്ടി അനുകൂല നിലപാട് സ്വീകരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. അഴിമതി വിഷയവുമായി ബന്ധപ്പെട്ട് ജേക്കബ് ജോര്‍ജ് സി.പി.എം ജില്ലാ കമ്മിറ്റിയെയും സമീപിച്ചതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.