അടൂര്‍: ഗ്രാമപഞ്ചായത്ത് അംഗത്തെ മണ്ണുമാഫിയ ടിപ്പറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. പൊലീസ് അസോസിയേഷന്‍ നേതാവിന്‍െറ ബന്ധുവിന്‍െറ ടിപ്പര്‍ ആയതിനാല്‍ കേസെടുക്കാന്‍ ശ്രമിക്കുന്നില്ളെന്നും സംഭവം ഒതുക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്്. കടമ്പനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗവും മണ്ണടി സര്‍വിസ് സഹ. ബാങ്ക് സെക്രട്ടറിയുമായ കെ. അനില്‍കുമാറിനെയാണ് ടിപ്പറിടിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ 11.30ന് ബാങ്കിന്‍െറ നിലമേല്‍ ശാഖയിലേക്ക് പോകാന്‍ മണ്ണടി ബാങ്കിന്‍െറ മുന്നില്‍നിന്ന് ബൈക്കിലേക്ക് കയറി മുന്നോട്ടെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കടമ്പനാട് ഭാഗത്തുനിന്നുവന്ന ടിപ്പര്‍ തന്‍െറ നേരെ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതെന്ന് അനില്‍കുമാര്‍ ഡി.ജി.പി, ജില്ലാ പൊലീസ് ചീഫ്, ഏനാത്ത് എസ്.ഐ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പോരുവഴി സ്വദേശി ദേവരാജന്‍െറ പേരിലുള്ള കെ.എല്‍ 23 സി 9712 രജിസ്ട്രേഷന്‍ നമ്പറിലുള്ള ടിപ്പറാണ് തന്നെ അപായപ്പെടുത്താന്‍ തുനിഞ്ഞതെന്ന് അനില്‍കുമാര്‍ പറഞ്ഞു. മണ്ണടിയിലെ പരിസ്ഥിതി പ്രശ്നങ്ങളില്‍ സജീവസാന്നിധ്യമായ അനില്‍കുമാര്‍ അടുത്തിടെ മണ്ണടി സാറുമുക്കിലെ മണ്ണെടുപ്പ് വിഷയവുമായി ബന്ധപ്പെട്ട് മണ്ണു മാഫിയക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഏഴംകുളം-ഏനാത്ത്-കടമ്പനാട് മിനി ഹൈവേയില്‍ മരണപ്പാച്ചില്‍ നടത്തുന്ന ടിപ്പറുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും അനില്‍കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ടിപ്പര്‍ കസ്റ്റഡിയിലെടുത്ത് കാരണക്കാരായവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് മണ്ണടി പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് സി. ശരത്ചന്ദ്രന്‍ നായര്‍, സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.