മൂന്നാര്‍ ബസ് സര്‍വിസ് ഫ്ളാഗ്ഓഫ് ചെയ്തു

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയില്‍നിന്ന് മൂന്നാറിന് ആരംഭിച്ച ഫാസ്റ്റ് പാസഞ്ചര്‍ ബസ് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. പത്തനംതിട്ട-മൂന്നാര്‍ റൂട്ടില്‍ എ.സി ലോ ഫ്ളോര്‍ ബസ് നേരത്തേ നിര്‍ദേശിച്ചിരുന്നെങ്കിലും നേര്യമംഗലം, ഊന്നുകല്‍ പ്രദേശങ്ങളിലെ കൊടുംവളവുകളും ലോ ഫ്ളോര്‍ ബസുകള്‍ക്ക് യോജിച്ചതല്ളെന്ന കണ്ടത്തെലിലാണ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. പത്തനംതിട്ടയില്‍നിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ബസ് റാന്നി-എരുമേലി-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-തൊടുപുഴ-നേര്യമംഗലം-അടിമാലി വഴി 11.45ന് മൂന്നാറില്‍ എത്തും. ഉച്ചക്കുശേഷം 1.30ന് മൂന്നാറില്‍നിന്ന് തിരിച്ച് രാത്രി 7.50ന് തിരികെ പത്തനംതിട്ടയില്‍ എത്തിച്ചേരും. ഉദ്ഘാടന യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.