അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു

അഗളി: ഷോളയൂർ വെള്ളകുളം ഊരിലെ ചിത്ര-ശിവൻ ദമ്പതികളുടെ ഒരാഴ്ച പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ചിത്രയെ സിക്കിൾസെൽ അനീമിയ ബാധയെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മേയ് നാലിന് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഒന്നര കിലോയിൽ താഴെ മാത്രമായിരുന്നു ഭാരം. ജനിതക വൈകല്യത്തെത്തുടർന്നുള്ള മരണമാണ് സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അട്ടപ്പാടിയിൽ ഈ വർഷം സംഭവിക്കുന്ന അഞ്ചാമത്തെ ശിശുമരണമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.