കൊല്ലങ്കോട്: വൃക്കകൾ തകരാറിലായ മധ്യവയസ്കൻ ചികിത്സ സഹായം തേടുന്നു. പൊരിച്ചോളം സ്വ ദേശി ജലീലാണ് (51) വൃക്കകൾക്ക് തകരാറ് സംഭവിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികി ത്സയിലുള്ളത്. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് തുടരുന്ന ജലീലിന് വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കൂലിത്തൊഴിലാളിയായ ജലീലിന് നിലവിലെ മരുന്നും ചികിത്സയും നാട്ടുകാരുടെ സഹായത്തിലാണ് നൽകുന്നത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ആവശ്യമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
സ്വന്തമായി വീടുപോലും ഇല്ലാത്ത ജലീലിെൻറ കുടുംബം നിലവിൽ മരുന്നുകൾ വാങ്ങാനും ഡയാലിസിസിനും സാധിക്കാതെ ദുരിതത്തിലാണ്. ജലീലിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി ജനപ്രതിനിധികൾ, നാട്ടുകാർ, ബന്ധുക്കൾ, അയൽവാസികൾ എന്നിവർ സംയുക്തമായി സഹായസമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിെൻറ കൊല്ലങ്കോട് ശാഖയിൽ ജോയൻറ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ:18900100050807. IFSC Code FDRL 0001890.
ഫോൺ: 9895551089.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.