ആലത്തൂർ: സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മൂന്ന് ഡോക്ടർമാരെ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ചികിത്സ കടബാധ്യത കാരണം സംസ്ഥാനത്ത് ആത്മഹത്യ സംഭവിക്കാൻ പാടില്ല. എല്ലാ സർക്കാർ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി നല്ല ചികിത്സ നൽകുകയെന്നതാണ് സംസ്ഥാന സർക്കാറിെൻറ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആലത്തൂർ താലൂക്ക് ആശുപത്രിയിലെ പുതിയ വാർഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. പൊതുആരോഗ്യ രംഗം മെച്ചപ്പെടുത്തണമെങ്കിൽ കൂട്ടായ പ്രവർത്തനം ഉണ്ടാകണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിയമിക്കുന്നവരിൽ ഒരു ഡോക്ടറും ഒരു നഴ്സും തദ്ദേശ സ്ഥാപനങ്ങളുടേതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ മിഷെൻറ 2.44 കോടി രൂപ ചെലവഴിച്ച് നിർമിച്ച അമ്മയും കുഞ്ഞും വാർഡ്, നബാർഡിെൻറ 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച മെഡിക്കൽ വാർഡ്, ബ്ലോക്ക് പഞ്ചായത്ത് ഒമ്പത് ലക്ഷം രൂപം ഉപയോഗിച്ച് നവീകരിച്ച ശിശുസൗഹൃദ വാർഡ് എന്നിവ ഉദ്ഘാടനം ചെയ്തു. കെ.ഡി. പ്രസേനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.ആരോഗ്യ മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. രചന ചിദംബരം റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ സി.കെ. ചാമുണ്ണി, ഷേളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ജി. ഗംഗാധരൻ, ജില്ല പഞ്ചായത്ത് അംഗം മീനാകുമാരി, ബ്ലോക്ക് സ്ഥിരംസമിതി ചെയർമാൻ സി. വാസുദേവൻ, ബ്ലോക്ക് അംഗം അഞ്ജലി മേനോൻ, വാർഡ് അംഗം ബുഷറ നൗഷാദ്, വി. ചെന്താമരാക്ഷൻ, എ. അബ്ദുൽ റഹ്മാൻ, എൻ. അമീർ, എം.എ. ജബ്ബാർ, പി.കെ. ഹരിദാസ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശെൽവരാജ് സ്വാഗതവും താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. രവിവർമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.