മണ്ണാർക്കാട്: മണ്ണാർക്കാട് നഗര പരിധിയിൽ പടരുന്ന ഡെങ്കിബാധ നിയന്ത്രണ വിധേയമാക്കാൻ ചൊവ്വാഴ്ച മുതൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. ഇതിെൻറ ഭാഗമായി ജില്ലയിലെ റെക്ടർ കൺേട്രാൾ യൂനിറ്റ് പനിബാധിത വീടുകൾ സന്ദർശിച്ച് വിവര ശേഖരണം നടത്തുകയും കൊതുകു നശീകരണ സ്പ്രേ അടിക്കുകയും ചെയ്യും . ഇതിെൻറ തുടർച്ചയായി ആവശ്യമെങ്കിൽ ഫോഗിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ നാരങ്ങാപ്പെറ്റ ഭാഗത്ത് തദ്ദേശീയരെ കൂടിയുൾപ്പെടുത്തി സ്ക്വാഡ് പ്രവർത്തനവും മെഡിക്കൽ ക്യാമ്പും നടക്കും. ബോധവത്കരണ ഭാഗമായി ബൈക്ക് അനൗൺസ്മെൻറും നടത്തും. കൂടുതൽ ഭാഗങ്ങളിലേക്ക് പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി സന്നദ്ധ പ്രവർത്തകരെകൂടി ഉൾപ്പെടുത്തി ബോധവത്കരണം ഊർജിതമാക്കാനും ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.