കല്ലടിക്കോട്: വിരുന്നിനെത്തിയ സഹോദരങ്ങൾക്ക് വിതുമ്പലോടെ വിട. പൊന്നംകോട് നെല്ലിക്കുന്ന് കുഴികണ്ടത്തിൽ സൈമൺ-^സലിൻ ദമ്പതികളുടെ വീട്ടിൽ വിരുന്നെത്തിയ സലിെൻറ സഹോദരൻ അമ്പലപ്പാറ നെടുമ്പുര ഷാജിയുടെ മക്കളായ ട്വിറ്റിയുടെയും അനിയത്തി അലീനയുടെയും അപ്രതീക്ഷിത മരണം പൊന്നംകോട് ഗ്രാമത്തിെൻറ ദുഃഖമായി. ചൊവ്വാഴ്ച രാവിലെ 11ഒാടെ ഇവരെ രണ്ടുപേരെയും ഒറ്റപ്പാലത്തുനിന്ന് ബസിൽ കയറ്റിവിടുകയായിരുന്നു. സൈമണിെൻറ വീട്ടിൽ ഭാര്യയുടെ അനിയത്തി മിനിയും മൂത്ത സഹോദരെൻറ മറ്റു രണ്ട് കുട്ടികളും വിരുന്നിനെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരക്ക് സൈമണിെൻറ വീടിന് 50 മീറ്റർ അടുത്തുള്ള കാഞ്ഞിരപ്പുഴ കനാലിൽ ഇവരുടെ വീട്ടിലെ മിനിയും അഞ്ചു കുട്ടികളുമാണ് കുളിക്കാൻ പോയിരുന്നത്. പോകുമ്പോൾതന്നെ നീന്തൽ പരിശീലിക്കാനുള്ള ആഗ്രഹം കുട്ടികൾ പ്രകടിപ്പിച്ചിരുന്നു. സൈമൺ എത്തിയ ശേഷമേ കനാലിൽ ഇറങ്ങാവൂവെന്ന് വീട്ടുകാർ നിർേദശിച്ചിരുന്നു. സൈമൺ വരുന്നതിന് മുമ്പുതന്നെ ട്വിറ്റിയും അലീനയും കനാലിൽ ചാടി, ഇവരോടൊപ്പം ചാടിയ മറ്റുകുട്ടികളെ മുതിർന്ന അംഗം മിനി രക്ഷിച്ചു. ഇവരെ രണ്ടുപേരെയും മിനിയുടെ കൈപിടിയിൽ കിട്ടിയതുമില്ല. തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും തിരച്ചിലിനെത്തി. രാത്രി 11ഓടെ ഇരുവരെയും കണ്ടെടുത്ത് ആശുപത്രിയിലാക്കി. സംഭവം അറിഞ്ഞ് സാമൂഹിക^രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ഇവരുടെ വീട്ടിലെത്തി. ഒറ്റപ്പാലം എൽ.എസ്.എൻ ഇ.എം സ്കൂൾ പ്ലസ് ടു വിദ്യാർഥിനി ട്വിറ്റി വരാനിരിക്കുന്ന ഫലം കാത്തിരിക്കുകയായിരുന്നു. അലീന എട്ടാം ക്ലാസിൽനിന്ന് ഒമ്പതിലേക്ക് വിജയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.