ആനക്കര: കൂട്ടക്കടവ് െറഗുലേറ്റര്‍ നിര്‍മാണം പുരോഗമിക്കുന്നു. ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. മേയ് അവസാനത്തോടെതന്നെ പൈലിങ്ങും ഫൗണ്ടേഷന് ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. മഴക്കാലമെത്തുന്നതിന് മുമ്പ് പരമാവധി ജോലികള്‍ പൂര്‍ത്തീകരിക്കുവാനും ഏതാണ്ട് ഒന്നര വര്‍ഷത്തിനകത്ത് പദ്ധതി പൂര്‍ണമായും കമീഷന് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. സമയബന്ധിതമായി തന്നെയാണ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നതെന്നും വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു. അതേസമയം, നിര്‍മാണ സ്ഥലത്തേക്ക് കൂടുതല്‍ അപ്രോച്ച് റോഡുകള്‍ നിര്‍മിക്കണമെന്ന അവശ്യം അധികൃതരില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. ഭാവി വികസനത്തിനായി കൂടുതല്‍ അപ്രോച്ച് റോഡുകള്‍ ആവശ്യമാണെന്നും ഇതിനായി സര്‍ക്കാറില്‍നിന്ന് കൂടുതല്‍ തുക ആവശ്യപ്പെട്ടുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. നിര്‍മാണ ജോലികളുമായി ബന്ധപ്പെട്ട് പൈലിങ്, പൈല് ക്യാപ്, വെള്ളം കൂടുതല്‍ ഉള്ള ഭാഗങ്ങളില്‍ ഷീറ്റ് പൈലിങ് എന്നിവയാണ് പുരോഗമിക്കുന്നത്. ഇവ പൂര്‍ത്തിയാവുന്ന മുറക്ക് ഫൗണ്ടേഷന് ജോലികള്‍ ആരംഭിക്കും. നബാര്ഡിെൻറ സഹായത്തോടെ 50 കോടി രൂപ െചലവില്‍ ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂട്ടക്കടവിലാണ് 270 മീറ്റര്‍ നീളത്തില്‍ െറഗുലേറ്റര്‍ നിര്‍മാണം. െറഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നതോടെ പാലക്കാട്, മലപ്പുറം ജില്ലകളിലെ ആറ് പഞ്ചായത്തുകളില്‍ രണ്ടായിരം ഹെക്ടര്‍ പ്രദേശത്ത് കൃഷിക്കും ജലസേചനത്തിനും സാധ്യമാവും. കൂടാതെ ഈ മേഖലകളിലെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാവും. മലപ്പുറം ജില്ലയിലെ ഇരുമ്പിളിയം, കുറ്റിപ്പുറം, പാലക്കാട് ജില്ലയിലെ ആനക്കര, പട്ടിത്തറ, പരുതൂര്‍, തിരുവേഗപ്പുറ എന്നീ പഞ്ചായത്തുകളാണ് പദ്ധതിയുടെ പരിധിയില്‍പ്പെടുന്നത്. സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 36.55 കോടി രൂപയും മെക്കാനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 12.85 കോടിയും ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കായി അരക്കോടിയുമാണ് നീക്കിെവച്ചിരിക്കുന്നത്. ഏതാണ്ട് ഒന്നര വര്‍ഷത്തിനകം പദ്ധതി പൂര്‍ണമായും കമീഷന് ചെയ്യാനാണ് ശ്രമം. വി.ടി. ബല്‍റാം എം.എല്‍.എ, ഇറിഗേഷന്‍ ഡിസൈന്‍ റിസര്‍ച് ബോര്‍ഡിലെ (ഐ.ഡി.ആര്.ബി) ചീഫ് എൻജിനീയര്‍ ബാലന്, സൂപ്രണ്ടിങ് എൻജിനീയര്‍ ഷംസുദ്ദീന്, ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിങ് എൻജിനീയര്‍ സെബാസ്റ്റ്യന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതികള്‍ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.