പാലക്കാട്: മഴക്കാല പൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ്തലത്തില്‍ ആരോഗ്യ ശുചിത്വപോഷണ സമിതിയോഗം ചേര്‍ന്ന് വാര്‍ഡുകളിലെ പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാൻ നടപടി സ്വീകരിക്കും. ഈ പ്രവര്‍ത്തനത്തില്‍ തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, പൊതുമരാമത്ത്, ജലസേചനം, ജല അതോറിറ്റി, ജലവിഭവം, തൊഴിൽ, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെ സജീവപങ്കാളിത്തം ഉറപ്പാക്കും. ജില്ലതല ശുചിത്വമിഷനും ആരോഗ്യ വകുപ്പും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ശിൽപശാലയിലാണ് മുന്‍ഗണനാക്രമത്തില്‍ വാര്‍ഡ്തലത്തില്‍ നടപ്പാക്കേണ്ട വിവിധ പരിപാടികള്‍ വിശദീകരിച്ചത്. ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലതല പരിശീലനത്തിന് ശേഷം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകൾ തുടങ്ങിയവരെ ഏകോപിപ്പിച്ച് ബ്ലോക്ക്തലങ്ങളില്‍ പരിശീലനം സംഘടിപ്പിച്ച് കര്‍മപരിപാടി തയ്യാറാക്കും. സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം ഹരിതകേരളത്തിെൻറ ഭാഗമായി ഉറവിട മാലിന്യ സംസ്കരണ പരിപാടികള്‍ ആവിഷ്കരിക്കാനും ഹരിത നിയമങ്ങള്‍ ശീലമാക്കാനും കഴിഞ്ഞാല്‍ മഴക്കാല രോഗങ്ങൾക്ക് കാരണമായ മാലിന്യം കുറയ്ക്കാൻ കഴിയുമെന്നും അതുവഴി തുടര്‍ വര്‍ഷങ്ങളില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുമെന്നും പ്രസിഡൻറ് പറഞ്ഞു. കൊതുകിെൻറ ഉറവിടങ്ങള്‍ നശിപ്പിക്കാനും മാലിന്യ കൂമ്പാരങ്ങള്‍ ഒഴിവാക്കാനും കഴിഞ്ഞാല്‍ ഒരു പരിധിവരെ മഴക്കാല രോഗങ്ങളുടെ കാഠിന്യം കുറയ്ക്കാന്‍ സാധിക്കുമെന്ന് ജില്ല ആർ.സി.എച്ച് ഓഫിസര്‍ ഡോ. ടി.കെ. ജയന്തി ശിൽപശാലയിൽ പറഞ്ഞു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. നാസര്‍ ജില്ലയില്‍ പടരുന്ന ഡെങ്കിപ്പനിയുടെ ഉൽഭവേത്തയും ഡെങ്കിപ്പനി പ്രതിരോധത്തേയും കുറിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്ഡ്മുതലുള്ള ആസൂത്രണവും പ്രവര്‍ത്തനവും സംബന്ധിച്ച സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ശുചിത്വമിഷന് അസി. ഡെവലപ്മെൻറ് കമീഷനര്‍ ആന്‍ഡ് ജില്ല കോഒാഡിനേറ്റര്‍ ബി.എല്‍. ബിജിത്ത് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.