ചിറ്റൂര്‍: ഭൂസംരക്ഷണ നിയമമനുസരിച്ച് അനധികൃത കൈയേറ്റം ഒഴിപ്പിച്ചാല്‍ എങ്ങനെ ഗൂഢാലോചനയാകുമെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ 60ാം വാര്‍ഷികഭാഗമായി ചിറ്റൂരില്‍ സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് പരോക്ഷ മറുപടി നല്‍കിയത്. ക്രമസമാധാന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ 144 പ്രഖ്യാപിക്കാൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ ജില്ല കലക്ടർക്ക് അധികാരമുണ്ട്. കാണുന്ന കുരിശെല്ലാം പൊളിച്ചുമാറ്റുകയല്ല സർക്കാർ നയം. കുരിശിെൻറ മറവിലെ വൻകിട കൈയേറ്റങ്ങളെയാണ് സർക്കാർ എതിർക്കുന്നത്. നോട്ടീസ് നല്കി കൈയേറ്റഭൂമി തിരിച്ചെടുക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഭൂസംരക്ഷണ നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുന്നത് നിയമലംഘനമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാര്‍ പറയുന്നതേ ഉദ്യോഗസ്ഥര്‍ കേള്ക്കാവൂയെന്നാണ് ചിലര്‍ പറയുന്നത്. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് ഉദ്യോഗസ്ഥര്‍ നിയമപരമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. 1971 ല്‍ അന്യായമായി കൈവശം വെക്കുന്ന ഭൂമി ഒഴിപ്പിക്കുന്നതിന് ഭൂസംരക്ഷണ നിയമം ഭേദഗതിചെയ്ത് ജില്ല കലക്ടര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. കൈയേറ്റം അനുവദിക്കില്ലെന്ന് പറയുന്നവര്‍ക്കെതിരെ പ്രയോഗിക്കുന്ന ശൈലിയായി നാടന്‍ ഭാഷയും ഗ്രാമീണ ഭാഷയും മാറിയെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന എക്സി. അംഗം വി. ചാമുണ്ണി, ജില്ല അസി. സെക്രട്ടറി ടി. സിദ്ധാർഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.