പാലക്കാട്: ജില്ലയിൽ പുതിയ സാമ്പത്തിക വർഷാരംഭത്തിൽത്തന്നെ റവന്യൂ റിക്കവറി നടപടികൾ ശക്തമാക്കി. റവന്യൂ റിക്കവറി നിയമത്തിലെ സെക്ഷൻ 65 പ്രകാരം വിൽപനനികുതി കുടിശ്ശിക അടക്കാത്ത ചിറ്റൂർ താലൂക്കിലെ ചിക്കൻ സെൻറർ ഉടമയെ മേയ് രണ്ടിന് ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്തു. ചിറ്റൂർ റവന്യൂ റിക്കവറി തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്ത് ജില്ല കലക്ടറുടെ കാര്യാലയത്തിൽ ഹാജരാക്കിയത്. തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ഏകദേശം അഞ്ച് കോടി രൂപയോളം കുടിശ്ശിക വരുത്തിയ മൈേക്രാഫിനാൻസ് കമ്പനിയുടെ കരാറുകാരിൽ ഒരാളെ മേയ് മൂന്നിന് അറസ്റ്റ് ചെയ്തു. ജില്ല കലക്ടറുമായുള്ള കൂടിക്കാഴ്ചയിൽ തുക അടക്കാൻ വിസമ്മതിച്ചതിനാൽ വിയ്യൂർ ജയിലിലടച്ചു. വർഷങ്ങളായി കുടിശ്ശിക ഇനത്തിൽ തുക അടക്കാത്ത എല്ലാ റവന്യൂ റിക്കവറി കേസുകളിലും നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. റവന്യൂ റിക്കവറി തടസ്സപ്പെടുത്തുകയോ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.