മണ്ണാര്‍ക്കാട്: അംഗീകാരമില്ലാത്ത ബിരുദ കോഴ്സിന് പ്രവേശിപ്പിക്കുകയും വിദ്യാര്‍ഥികളുടെ രണ്ട് വര്‍ഷം നഷ്ടമാവുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. മണ്ണാര്‍ക്കാട് സീ-ഡാക്ക് കോളജ് ചെയര്മാന് സുരേഷ് നായര്‍ക്കെതിരെയാണ് (40) കേസ്. ഭാരതിയാര്‍ സർവകലാശാലയുടെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യം നല്‍കിയാണ് വിദ്യാര്‍ഥികളെ ബി.എസ്സി ഫിസിക്സ് കോഴ്സിന് ചേര്‍ത്തത്. എന്നാല്‍, ഒന്നാം സെമസ്റ്റര്‍ ഫലം വന്നപ്പോഴാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. 55,000 രൂപയാണ് ഫീസ് ഈടാക്കിയത്. ഈ കോഴ്സ് കേരളത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളോ സര്‍ക്കാറുകളോ അംഗീകരിക്കാത്തതും ഉയര്‍ന്ന പഠനത്തിന് പോലും കഴിയാത്തതുമായ സര്‍ട്ടിഫിക്കറ്റാണ്. സംഭവത്തെ തുടര്‍ന്ന് കോളജില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു. തുടർന്ന്, തമിഴ്നാട്ടിലെ മറ്റൊരു സ്വകാര്യ സ്ഥാപനത്തില്‍ പ്രവേശനം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയെങ്കിലും നടന്നില്ല. വിദ്യാര്‍ഥിയുടെ പിതാവ് നല്കിയ പരാതിയിലാണ് പൊലീസ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.