പാലക്കാട്: സ്കൂൾ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് നിരോധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസ് പിന്തുടരുന്ന സ്കൂളുകൾ ഉൾപ്പെടെ എല്ലാ ഗവ/എയ്ഡഡ്/അൺ എയ്ഡഡ് ലോവർ പ്രൈമറി, അപ്പർ ൈപ്രമറി, ഹൈസ്കൂളുകളിലും അവധിക്കാലത്ത് ക്ലാസ് നടക്കുന്നില്ലെന്ന് പ്രധാനാധ്യാപകർ ഉറപ്പാക്കണം. ഡയറക്ടറുടെ മുൻ വർഷങ്ങളിലെ ഉത്തരവ് കൂടാതെ ദേശീയ ബാലാവകാശ സംരക്ഷണ കമീഷനും മധ്യവേനലവധിക്കാലത്ത് കേരളത്തിലെ സ്കൂളുകളിൽ ക്ലാസുകൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സർക്കാറിനോട് നിർദേശിച്ചിട്ടുണ്ട്. കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കും വകുപ്പിെൻറ നിർദേശങ്ങൾക്കും വിരുദ്ധമായി മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്ന സ്കൂൾ അധികൃതർ, പ്രധാനാധ്യാപകർ, അധ്യാപകർ എന്നിവർക്കെതിരെ കർശന ശിക്ഷാനടപടി സ്വീകരിക്കും. നിർദേശം ലംഘിച്ചാൽ ക്ലാസിലോ യാത്രക്കിടയിലോ കുട്ടികൾക്ക് വേനൽചൂട് മൂലം സംഭവിക്കുന്ന അത്യാഹിതങ്ങൾക്കും ഇവർ വ്യക്തിപരമായി ഉത്തരവാദികളാവും. നിർദേശം പാലിക്കപ്പെടുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പ് വരുത്തണം. ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.