ചൂ​ട് ത​ണു​പ്പി​ക്കാ​ൻ ഇ​ള​നീ​ർ വി​പ​ണി സ​ജീ​വം

കല്ലടിക്കോട്: നാടും നഗരവും ചൂട് പിടിമുറുക്കിയതോടെ പാതവക്കിലെ ഇളനീർ വിൽപനയും പൊടിപൊടിക്കുന്നു. ശീതളപാനീയ വിപണിയിൽ കോള പോലുള്ള ഉൽപന്നങ്ങളുടെ വിൽപന കച്ചവടക്കാർ നിർത്തിവെച്ചതോടെ നാടൻ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറി. എന്നാൽ, ഇളനീർ, നൊങ്ക് എന്നിവ ആവശ്യാനുസരണം കിട്ടുന്നില്ലെന്ന ചെറുകിട കച്ചവടക്കാരുടെ പരിഭവം ബാക്കിയാവുകയാണ്. ഉൾനാടൻ ഗ്രാമങ്ങളിൽ ഇളനീർ വിൽക്കാൻ ആവശ്യത്തിന് കിട്ടാനില്ലാത്തതിനാൽ അട്ടപ്പാടിയിൽനിന്ന് അയൽപക്ക ജില്ലകളിൽനിന്നുമാണ് നിലവിൽ ഇളനീർ വിൽപനക്കെത്തുന്നത്. ഇളനീർ ഒന്നിന് 25 രൂപ മുതൽ 35 വരെയാണ് വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.