പാലക്കാട്: ഇടക്ക് ലഭിച്ച വേനൽ മഴക്ക് ശേഷം ജില്ലയിലെ താപനില വീണ്ടും ഉയരുന്നു. മലമ്പുഴ ഡാമിെൻറ വൃഷ്ടി പ്രദേശത്താണ് ശനിയാഴ്ച ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. 39.1 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. മുണ്ടൂരിലെ ഐ.ആർ.ടി.സി പരിസരത്തും പട്ടാമ്പി കാർഷിക സർവകലാശാല പ്രദേശത്തും ചൂട് യഥാക്രമം 37, 37.8 ഡിഗ്രി എന്നിങ്ങനെയാണ്. ജില്ലയിലെ അന്തരീക്ഷത്തിൽ ഏറ്റവും കുറവ് ഈർപ്പമുള്ളതും മലമ്പുഴയിലാണ്. ഇത് ചൂട് കൂടുന്നതിന് കാരണമാണെന്ന് വിദഗ്ധർ പറയുന്നു. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഈർപ്പം രേഖപ്പെടുത്തിയിട്ടുള്ളത് പട്ടാമ്പി മേഖലയിലാണ്. അപ്രതീക്ഷിതമായി ജില്ലയിൽ തുടർച്ചയായി മഴ ലഭിച്ചതിനെ തുടർന്നാണ് ചൂട് കുറഞ്ഞത്. മഴ മാറിനിന്നതോടെ ജില്ലയിൽ വീണ്ടും ചൂട് ഉയർന്നു തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ ചൂടനുഭവപ്പെട്ടത് ഏപ്രിൽ 26ന് മലമ്പുഴയിലാണ്. അന്ന് 41.9 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. മാർച്ച് അവസാനമാവുമ്പോഴേക്കും ചൂട് ഇങ്ങനെ കൂടിയത് വരാനിരിക്കുന്നത് അത്യുഷ്ണത്തിെൻറ നാളുകളാണെന്ന സൂചന നൽകുന്നുവെന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.