പാലക്കാട്: കയർ ഭൂവസ്ത്രത്തിലൂടെയുള്ള മണ്ണ്, ജലം സംരക്ഷണം സാധ്യമാക്കിക്കൊണ്ട് രണ്ട് ലക്ഷത്തോളം പേരുടെ ഉപജീവനമാർഗം ശക്തിപ്പെടുത്തുമെന്ന് ധനകാര്യ, കയർ വകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക്. ജില്ലയിൽ മഹാത്്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമുള്ള ശിൽശാല ഫോർട്ട് പാലസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന നീർത്തട പദ്ധതി പ്ലാനിനോടൊപ്പം കയർ ഭൂവസ്ത്ര പദ്ധതികൂടി കോർത്തിണക്കിയുള്ള കുളം, തോട്, ബണ്ട്, നീർത്തടമുൾക്കൊള്ളിച്ചുള്ള പ്രകൃതി സംരക്ഷണം ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും. തികച്ചും പ്രകൃതിയോടിണങ്ങിയ സംരക്ഷണരീതിയാകും ഇതിലൂടെ സാധ്യമാകുക. മാലിന്യനിർമാർജനത്തിന് വളക്കുഴികളും പ്ലാസ്റ്റിക് നിർമാർജനത്തിന് പ്ലാസ്റ്റിക് പൊടിച്ചുള്ള നിർമാണപ്രവർത്തനങ്ങളും േപ്രാത്സാഹിപ്പിക്കുന്നത് ഉത്തമമായിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നവകേരള മിഷൻ ജില്ല കോഓഡിനേറ്റർ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ല കലക്ടർ പി. മേരിക്കുട്ടി, എൻ.ആർ.ഇ.ജി.എസ് ജോ. കോഓഡിനേറ്റർ കെ.എസ്. അബ്ദുൽസലീം, സ്റ്റേറ്റ് മിഷൻ കോഓഡിനേറ്റർ അബ്ദുൽകലാം, ജില്ലയിലെ വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.