പാലക്കാട്: എൽ.ഡി.എഫ് സർക്കാർ പൂർണ പരാജയമാണെന്ന് മുൻ കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷ് എം.പി. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷക്കായി കലക്ടറേറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളെയും ദലിതരെയും പിന്നാക്കക്കാരെയും സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അട്ടപ്പള്ളത്ത് രണ്ട് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം ആഭ്യന്തരവകുപ്പിെൻറ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച തന്നെയാണ്. വി.എസ്. അച്യുതാനന്ദനും മന്ത്രി എ.കെ. ബാലനും പൊലീസിന് വീഴ്ച പറ്റിയതായി സമ്മതിച്ചിട്ടുണ്ട്. യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉന്നതതല അന്വേഷണം ആവശ്യമാണ്. ഉയർന്ന വനിത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണം അനിവാര്യമാണെന്ന് കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ചു. മുൻ എം.പി വി.എസ്. വിജയരാഘവൻ, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി, മുൻ എം.എൽ.എ കെ.എ. ചന്ദ്രൻ, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഫാത്തിമ റോഷ്ന, കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ, മഹിള വിഭാഗം സംസ്ഥാന പ്രസിഡൻറ് ഷാഹിദ, ചലച്ചിത്രതാരം ഷംജ രാജേന്ദ്രൻ, പി.വി. രാജേഷ്, കെ.എസ്.ബി.എ. തങ്ങൾ, എ. സുമേഷ്, കെ. ഗോപിനാഥ്, പി.പി. ഷാജി, കെ. അപ്പു, വിജയൻ പൂക്കാടൻ, സരസ്വതി രാമചന്ദ്രൻ, കെ.ഐ. കുമാരി, ഫാത്തിമ അബ്ബാസ് എന്നിവർ സംസാരിച്ചു. രാവിലെ തുടങ്ങിയ ഉപവാസം വൈകീട്ട് അേഞ്ചാടെ മുൻ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ നാരങ്ങനീര് നൽകി അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.