പാലക്കാട്: ക്ഷേമ പെൻഷനുകളും ആനുകൂല്യങ്ങളും വർധിപ്പിച്ചത് തൊഴിലാളികൾക്ക് ആശ്വാസമായി. 2016 ആഗസ്റ്റ് മുതൽ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ പെൻഷൻ 600 രൂപയിൽനിന്ന് 1,000 രൂപയാക്കി വർധിപ്പിച്ചു. വിവിധ ഇനങ്ങളിലായി 34.44 കോടി വിതരണം ചെയ്തു. കള്ള് വ്യവസായ തൊഴിലാളിക്ഷേമ നിധി ബോർഡിൽനിന്ന് വിവിധ ധനസഹായം, വായ്പ ഇനങ്ങളിലായി 5.26 കോടി രൂപയും നൽകി. മലബാർ ദേവസ്വം ബോർഡിെൻറ പാലക്കാട് ഡിവിഷന് കീഴിലുള്ള വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക നൽകുന്നതിനായി 2016 ജൂൺ മുതൽ 2017 ഏപ്രിൽ 25 വരെ 3.04 കോടിയും ക്ഷേത്രങ്ങളുടെ ജീർണോദ്ധാരണ പ്രവൃത്തികൾക്ക് ധനസഹായമായി 26.37 ലക്ഷവും ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കുളം, കാവ്, ആൽത്തറ പുനരുദ്ധാരണ പ്രവൃത്തികൾക്കായി 2.92 ലക്ഷവും അനുവദിച്ചു. സംസ്ഥാന ഭവനനിർമാണ ബോർഡ് പാലക്കാട് ഡിവിഷൻ ഹാലൈറ്റ് ഡെവലപ്മെൻറ് പദ്ധതിപ്രകാരം മലമ്പുഴ ഗ്രാമപഞ്ചായത്തിൽ അടപ്പ് പട്ടികജാതി കോളനിയിൽ ഒമ്പത് വീടുകളുടെ അറ്റകുറ്റപ്പണികളും 13 വീടുകൾക്ക് കക്കൂസ് ലീച്ച്പ്പിറ്റുകളും കോളനിപ്രദേശത്ത് കോൺക്രീറ്റ് റോഡ് നിർമാണവും നടത്തി. കൂടാതെ രണ്ട് ലക്ഷം സബ്സിഡി നൽകുന്നതും നാല് ലക്ഷം രൂപയിൽ കുറയാത്ത നിർമാണ ചെലവ് പ്രതീക്ഷിക്കുന്നതുമായ ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം 2016--17ൽ 171 വീടുകളുടെ നിർമാണം പൂർത്തിയാക്കി. ജില്ല ലേബർ ഓഫിസ് മുഖേന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ആശ്വാസ ധനസഹായം -പെൻഷൻ ഇനത്തിലും മരംകയറ്റ തൊഴിലാളികൾക്ക് അവശത പെൻഷൻ, അപകടം മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടും ധനസഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.