കോയമ്പത്തൂർ: ശിരുവാണി ഡാമിലെ ചളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ കേരളത്തെ സമീപിച്ചു. എന്നാൽ, കേരള ജലസേചന വകുപ്പ് ഇതിന് ഇതേവരെ അനുമതി നൽകിയിട്ടില്ല. തമിഴ്നാട് തദ്ദേശ- ഗ്രാമ വികസന മന്ത്രി എസ്.പി. വേലുമണിയാണ് ഇക്കാര്യമറിയിച്ചത്. ഇൗഷ യോഗ കേന്ദ്ര വളൻറിയർമാരുടെ സഹായത്തോടെ ശിരുവാണി ഡാമിലെ ചളി നീക്കം ചെയ്യാനാണ് തമിഴ്നാട് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇൗഷ യോഗ കേന്ദ്രം ഇൗ ഉദ്യമത്തിന് പരിപൂർണ സഹകരണം വാഗ്ദാനം ചെയ്തതായും മന്ത്രി അറിയിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽപ്പെട്ട ശിരുവാണി ഡാം 1984ലാണ് നിർമിച്ചത്. കോയമ്പത്തൂർ നഗരത്തിലെ ജനങ്ങൾ കുടിവെള്ളത്തിനായി ശിരുവാണി ഡാമിനെയാണ് ആശ്രയിക്കുന്നത്. 33 വർഷമായി ഡാമിലടിഞ്ഞ ചളി നീക്കം ചെയ്തിട്ടില്ലെന്നാണ് തമിഴ്നാട് പറയുന്നത്. ചളി നീക്കം ചെയ്യുന്നതോടെ കൂടുതൽ ജലം ശേഖരിച്ചുവെക്കാൻ കഴിയുമെന്ന് ഇവർ പറയുന്നു. ചളി ഉടനടി നീക്കം ചെയ്യേണ്ട ഗുരുതരമായ അവസ്ഥ നിലവിൽ ഇല്ലെന്നാണ് കേരള ജലസേചന വകുപ്പിെൻറ നിലപാട്. മൂന്നു ദശാബ്ദങ്ങൾക്കിടെ ഡാമിൽ ഒന്നോ രണ്ടോ അടി ഉയരത്തിൽ മാത്രമെ ചളി കെട്ടിക്കിടക്കാൻ സാധ്യതയുള്ളുവെന്നാണ് ഇവർ പറയുന്നത്. മാസങ്ങൾക്ക് മുമ്പ് ജലസംഭരണിയിൽ ചാലുകൾ നിർമിച്ച് വെള്ളമൊഴുക്കി മോേട്ടാറുകൾ സ്ഥാപിച്ച് വെള്ളമെടുക്കാൻ തമിഴ്നാടിന് അനുമതി നൽകിയിരുന്നതായും കേരള അധികൃതർ അറിയിച്ചു. തെക്ക് പടിഞ്ഞാറൺ മൺസൂൺ ആരംഭിച്ച നിലയിൽ ചളിനീക്കം ചെയ്യൽ ഇപ്പോൾ പ്രായോഗികമല്ലെന്നും അടുത്ത വേനലിൽ മാത്രമെ ഇത് സാധ്യമാവുകയുള്ളൂവെന്നും ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.