ആനക്കര: പഞ്ചായത്തിൽ റവന്യു വകുപ്പിനെ വെല്ലുവിളിച്ച് മാഫിയ പാടം നികത്തുന്നു. എതിർപ്പ് ഉന്നയിക്കുന്നവരെ മന്ത്രിയുടെ ബന്ധുവാെണന്ന് പറഞ്ഞാണെത്ര നേരിടുന്നത്. നികത്തിയ പാടങ്ങളിൽ നിർമാണ പ്രവർത്തനങ്ങളും തകൃതിയാണ്. ഹെക്ടർ കണക്കിന് പാടങ്ങളാണ് ഇത്തരത്തിൽ അനുമതിയില്ലാതെ നികത്തി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. റവന്യു അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാവാത്തതാണ് റിയൽ എസ്റ്റേറ്റ് മാഫിയ മേഖലയിൽ പിടിമുറുക്കാൻ കാരണം. ആനക്കര, കൂടല്ലൂർ, കുമ്പിടി ഉമ്മത്തൂർ റോഡ്, നയ്യൂർ റോഡ് എന്നിവിടങ്ങളിൽ പാടം നികത്തുന്നുണ്ട്. ആനക്കര സെൻററിൽ 53 സെൻറ് പാടം ഇത്തരത്തിൽ നികത്തി നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുെന്നങ്കിലും വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകി തടഞ്ഞപ്പോൾ മന്ത്രിയുടെ ബന്ധുവാണെന്നും തടയാൻ കഴിയില്ലെന്ന് വെല്ലുവിളിച്ചതായും വില്ലേജ് അധികൃതർ പറഞ്ഞു. ആനക്കര ശിവക്ഷേത്രം റോഡിൽ അവശേഷിക്കുന്ന പാടത്തും കഴിഞ്ഞദിവസം നികത്തലിെൻറ ഭാഗമായി വാഴവെച്ചിട്ടുണ്ട്. നേരേത്ത ഇവിടെ ചുറ്റുമതിൽ, കിണർ നിർമാണം എന്നിവ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.