കുഴല്‍മന്ദം: ജില്ലയില്‍ പച്ചതേങ്ങയുടെ വില സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയും ഭേദിച്ച് കുതിച്ചുയരുന്നു. ഒരു കിലോ പച്ചതേങ്ങക്ക് പൊതുവിപണയില്‍ 30 രൂപയാണ് ഇപ്പോള്‍ വില. ചില്ലറ വില്‍പനയില്‍ നേരിയ വില വ്യത്യാസം പ്രദേശിക വിപണകളിലുണ്ട്. ഈ വര്‍ഷം മഴ കുറഞ്ഞതോടെ നാളികേര ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചതാണ് വില ഉയരാന്‍ കാരണം. ഏതാനും മാസം മുമ്പുവരെ കിലോ നാളികേരത്തിന് ശരാശരി 15 രൂപയായിരുന്നു വില. ഇതില്‍നിന്ന് വളരെ വേഗത്തിലാണ് സംഭരണവിലയും ഭേദിച്ച് 30 രൂപയില്‍ എത്തിയത്. കേരഫെഡിന്‍െറ സംഭരണവില 25 രൂപയാണ്. എന്നാല്‍, കേരഫെഡ് നാളികേര സംഭരണം ഒക്ടോബറില്‍ അവസാനിച്ചിരുന്നു. നാളികേര വിലവര്‍ധനവിന് ആനുപാതികമായി വെളിച്ചണ്ണയുടെ വിലയും വര്‍ധിച്ചു. ഒരു ലിറ്റര്‍ എണ്ണക്ക് 130 രൂപയാണ് പൊതുവിപണയില്‍ വില. എതാനം മാസം മുമ്പുവരെ ലിറ്ററിന് 100 രൂപയില്‍ താഴെയായിരുന്നു വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.