പാലക്കാട്: പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലെല്ലാം വാശിയേറിയ മത്സരമാണ്. 13 ബ്ലോക്ക് പഞ്ചായത്തുകളിലായി 630 പേരാണ് ജനവിധിക്കായി കാത്തുനിൽക്കുന്നത്. 317 പുരുഷൻമാരും 313 സ്ത്രീകളും. പട്ടാമ്പിയിലും മണ്ണാർക്കാടുമാണ് കൂടുതൽ പുരുഷൻമാർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്-30 വീതം. ഏറ്റവും കുറവ് പുരുഷൻമാർ നെന്മാറയിലാണ്. 20 പേരാണ് ഇവിടെ ജനവിധിതേടുന്നത്. സ്ത്രീകളിൽ കൂടുതൽ പേർ മത്സരരംഗത്തുള്ളത് മണ്ണാർക്കാട്ടാണ്-28 പേർ. കുറവ് ശ്രീകൃഷ്ണപുരം ബ്ലോക്കിലും-19 പേർ.
ബ്ലോക്ക് ഭരണത്തിൽ വലിയമാറ്റങ്ങളൊന്നും വരില്ല എന്ന് ധ്വനിപ്പിക്കും പോലെയാണ് പ്രചാരണത്തിന്റെ തുടക്കത്തിൽ കണ്ടിരുന്നതെങ്കിലും അവസാന റൗണ്ട് തുടങ്ങിയപ്പോൾ ആദ്യം പിറകോട്ടടിച്ചുനിന്ന യു.ഡി.എഫ് തിരികെ കയറിതുടങ്ങിയിട്ടുണ്ട്. ചിറ്റൂർ, മലമ്പുഴ അടക്കമുള്ള ബ്ലോക്ക് പഞ്ചായത്തുകളിൽ ഘടകകക്ഷികൾ ചേരിതിരിഞ്ഞ് നിൽക്കുന്നത് ഇടതുമുന്നണിയെയും വിമതശല്യത്തിൽ ഉഴലുന്നത് യു.ഡി.എഫിനെയും അലട്ടുന്നുണ്ട്. നിലവിൽ രണ്ട് ഡിവിഷനുകൾ കൈവശമുള്ള പാലക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ബി.ജെ.പിയും ശക്തമായി പ്രചാരണ രംഗത്തുണ്ട്.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഇടത്തോട്ട് മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് എൽ.ഡി.എഫ്. ഒരു ഡിവിഷൻ ഭൂരിപക്ഷത്തിൽ നിലവിൽ യു.ഡി.എഫ് ആണ് ഭരണത്തിലുള്ളത്. വാർഡ് വിഭജനം യു.ഡി.എഫിന് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. കുഴൽമന്ദം ബ്ലോക്ക് ഇതുവരെ ഇടതിനൊടൊപ്പമാണ്. നിലവിൽ യു.ഡി.എഫിന്റെ കൈവശമുള്ള എക ഡിവിഷനായ പെരുങ്ങോട്ടുകുറുശ്ശിയിലെ പരുത്തിപ്പുള്ളിയിൽ ഈ തെരഞ്ഞെടുപ്പിൽ എ.വി. ഗോപിനാഥന്റെ സ്വതന്ത്ര വികസന മുന്നണിയെ എൽ.ഡി.എഫ് പിന്താങ്ങുകയാണ്. ഇവിടെ ത്രികോണ മത്സരമാണ്. ആലത്തൂരിൽ മൂന്നിടത്ത് ബി.ജെ.പി മത്സരിക്കുന്നില്ല. ഒറ്റപ്പാലത്ത് നാലിടത്ത് യു.ഡി.എഫിനും സ്ഥാനാർഥികളില്ല.
ചിറ്റൂരിൽ മുന്നണിയിൽ പെടാതെ സി.പി.ഐ രണ്ട് മണ്ഡലങ്ങളിൽ ഔദ്യോഗിക ചിഹ്നത്തിൽ മത്സരരംഗത്തുണ്ട്. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് വെൽഫെയർ പാർട്ടിയുമായി പറളി വാർഡിൽ ധാരണയിലാണ്. ഒരു വാർഡിൽ ലീഗും മത്സരിക്കുന്നുണ്ട്. മണ്ണാർക്കാട് മൂന്ന് ഡിവിഷനുകളിൽ വെൽഫെയർ പാർട്ടി സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലെ പുല്ലിശ്ശേരി വാർഡിൽ എൽ.ഡി.എഫിനായി എൻ.സി.പിയാണ് മത്സരിക്കുന്നത്. ഇവിടെ ബി.ജെ.പിക്ക് സ്ഥാനാർഥിയില്ല.
13 ബ്ലോക്ക് പഞ്ചായത്തുകളും സ്ഥാനാർഥികളും
പാലക്കാട് ബ്ലോക്ക്
ആകെ 15
എല്‍.ഡി.എഫ്
സി.പി.എം -14
സി.പി.ഐ -1
യു.ഡി.എഫ്
കോൺഗ്രസ്- 13
മുസ്ലിം ലീഗ് - 1
വെൽഫെയർ പാർട്ടി സ്വതന്ത്ര - 1
ബി.ജെ.പി -15
തൃത്താല ബ്ലോക്ക്
ആകെ 16
എല്‍.ഡി.എഫ്
സി.പി.എം -15
സി.പി.ഐ -1
യു.ഡി.എഫ്
കോൺഗ്രസ്- 14
മുസ്ലിം ലീഗ് - 2
ബി.ജെ.പി -16
ആലത്തൂർ ബ്ലോക്ക് ആകെ 17
എൽ.ഡി.എഫ്
സി.പി.എം - 15
സി.പി.ഐ - 2
യു.ഡി.എഫ്
കോൺഗ്രസ് - 15
മുസ്ലിം ലീഗ് - 1
കേരള കോൺ. (ജോസഫ്) - 1
എൻ.ഡി.എ
ബി.ജെ.പി - 12
സ്വതന്ത്രൻ - 1
അട്ടപ്പാടി ബ്ലോക്ക്
ആകെ 13
എൽ.ഡി.എഫ്
സി.പി.എം - 7
സി.പി.ഐ - 6
യു.ഡി.എഫ്
കോൺഗ്രസ് - 12
കേരള കോൺ. (ജേക്കബ്) - 1
എൻ.ഡി.എ
ബി.ജെ.പി - 13
സ്വതന്ത്രർ - 4
ഒറ്റപ്പാലം ബ്ലോക്ക്
ആകെ 17
എൽ.ഡി.എഫ്
സി.പി.എം - 15
സി.പി.ഐ - 1
കോൺഗ്രസ് (എസ് ) - 1
യു.ഡി.എഫ്
കോൺഗ്രസ് - 10
മുസ്ലിം ലീഗ് - 3
സ്വതന്ത്രൻ - 2
എൻ.ഡി.എ
ബി.ജെ.പി - 17
പട്ടാമ്പി ബ്ലോക്ക്
ആകെ 16
എൽ.ഡി.എഫ്
സി.പി.എം- 15
സി.പി.ഐ- 1
യു.ഡി.എഫ്
കോൺ -9
മുസ്ലിം ലീഗ്- 7
എൻ.ഡി.എ- 15
മണ്ണാർക്കാട് ബ്ലോക്ക് ആകെ 18
എൽ.ഡി.എഫ്
സി.പി.എം- 14
സി.പി.ഐ -3
എൻ.സി.പി- 1
യു.ഡി.എഫ്
കോൺഗ്രസ്- 9
മുസ്ലിം ലീഗ്- 9
ബി.ജെ.പി 16
കൊല്ലങ്കോട് ബ്ലോക്ക് ആകെ 15
എൽ.ഡി.എഫ്
സി.പി.എം - 12
സി.പി.ഐ - 1
കേരള കോൺഗ്രസ് എം - 1
ജനതാദൾ യു - 1
യു.ഡി.എഫ്
കോൺഗ്രസ് - 14
മുസ്ലിം ലീഗ് - 1
എൻ.ഡി.എ
ബി.ജെ.പി - 14
ബി.ഡി.ജെ.എസ് -1
ചിറ്റൂർ ബ്ലോക്ക്
ആകെ 15
യു.ഡി.എഫ്
കോൺഗ്രസ്- 14
മുസ്ലിംലീഗ്- 1
എൽ.ഡി.എഫ്
സി.പി.എം- 9
ജനതാദൾ- 6
സി.പി.ഐ- 2
എൻഡിഎ
ബിജെപി 15
നെന്മാറ ബ്ലോക്ക്
ആകെ- 14
യു.ഡി.എഫ്
കോൺഗ്രസ് - 14
എൽ.ഡി.എഫ്
സി.പി.എം - 14
എൻ.ഡി.എ
ബി.ജെ.പി - 14
സ്വതന്ത്രൻ - 1
കുഴൽമന്ദം ബ്ലോക്ക് ആകെ 14
എൽ.ഡി.എഫ്-13
സി.പി.എം 12
സി.പി.ഐ-1
യു.ഡി.എഫ് 14
കോൺ. 13
സി.എം.പി.-1
ബി.ജെ.പി. 13
സ്വത-3
മലമ്പുഴ ബ്ലോക്ക്
ആകെ- 15
സി.പി.എം 13
സി.പി.ഐ 2
കോൺഗ്രസ് 15
സ്വതന്ത്രൻ 1
ജനതാദൾ യു 1
ബി.ജെ.പി 15
ശ്രീകൃഷ്ണപുരം ബ്ലോക്ക് ആകെ 14
എൽ.ഡി.എഫ്
സി.പി.എം -11
സി.പി.ഐ -2
എൻ.സി.പി -01
യു.ഡി.എഫ്
കോൺഗ്രസ് -11
കോൺഗ്രസ് സ്വത. -1
മുസ്ലിം ലീഗ് -2
എൻ.ഡി.എ
ബി.ജെ.പി -13
സ്വതന്ത്രൻ-01
വെൽഫെയർ പാർട്ടി -01
ബി.എസ്.പി -01
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.