കൂറ്റനാട്: കനത്ത പൊലീസ് കാവലില്‍ ഗെയില്‍ വാതക പ്രവൃത്തിയുമായി അധികാരികള്‍ മുന്നോട്ട്. കരിമ്പ പാലക്കപീടികയില്‍ മൂന്നേക്കര്‍ സ്ഥലത്തെ വാതക വൈ ജങ്ഷന്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നമാണ് അധികൃതരെ ശക്തിപരീക്ഷണത്തിന് പ്രേരിപ്പിച്ചത്. വെള്ളിയാഴ്ച പൈപ്പ് ഇറക്കാനത്തെിയ വാഹനം തടയാന്‍ ശ്രമിച്ച 32 സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. മാര്‍ഗ്ഗതടസം സൃഷ്ടിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. അതേസമയം, കഴിഞ്ഞകുറേ ആഴ്ചയായി പ്രദേശത്ത് സമരക്കാര്‍ പന്തല്‍കെട്ടിയിരുന്നു.എന്നാല്‍, ശനിയാഴ്ച പൊലീസ് എത്തി പന്തല്‍ അഴിക്കാന്‍ നിര്‍ദേശിക്കുകയും പൊലീസ് തന്നെ ഇടപെട്ട് അഴിക്കാന്‍ ശ്രമിച്ചതോടെ സമരക്കാരില്‍ ചിലരത്തെി അഴിച്ചുമാറ്റുകയും ചെയ്തു. പിന്നീട് സര്‍വെ പരിധിക്ക് പുറത്തേക്ക് പന്തല്‍ നീക്കികെട്ടുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് ചാലിശ്ശേരി എസ്.ഐ ശ്രീനിവാസന്‍, തൃത്താല എസ്.ഐ ബിനു എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിച്ചുള്ളത്. പൈപ്പിന്‍െറ വെല്‍ഡിങ് ജോലികളും ശനിയാഴ്ച തുടങ്ങി. ഞായറാഴ്ചയും പൊലീസ് കാലവില്‍ പ്രവൃത്തി നടത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.