പാലക്കാട്: ജനാധിപത്യ സംവിധാനത്തില്‍ യുവാക്കളും പങ്കാളികളാവണമെന്ന് ജില്ല കലക്ടര്‍ പി. മേരിക്കുട്ടി പറഞ്ഞു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന സമ്മതിദായകരുടെ ദേശീയദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമ്മതിദാനാവകാശ ദിനാചരണത്തോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത കന്നിവോട്ടര്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ മുന്‍ ലാന്‍ഡ് റവന്യൂ കമീഷനര്‍ ഡോ. കെ.എം. രാമാനന്ദന്‍ വിതരണം ചെയ്തു. സമ്മതിദാനാവകാശ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന മത്സരത്തില്‍ വിജയിച്ച മിഥുന്‍ കുമാറിനുള്ള കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അദ്ദേഹം വിതരണം ചെയ്തു. തുടര്‍ന്ന്, വോട്ടര്‍മാര്‍ക്കുള്ള പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. എ.ഡി.എം എസ്. വിജയന്‍ അധ്യക്ഷത വഹിച്ചു. അസി. കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി. റെജില്‍, എം. അബ്ദുല്‍ സലാം എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.