പാലക്കാട്: സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവിചാരണ നടത്തി. കോട്ടമൈതാനിയില്‍ നടന്ന കുറ്റവിചാരണയില്‍ ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട പ്രധാനമന്ത്രിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ഓരോ സംഘടനകള്‍ക്കുവേണ്ടിയും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കോടതിയുടെ പ്രതീകാത്മക അന്തരീക്ഷമൊരുക്കി പ്രതിക്കൂട്ടില്‍ പ്രധാനമന്ത്രിയുടെ വേഷവിധാനത്തോടെയും മുഖംമൂടി ധരിച്ചും ആളെ നിര്‍ത്തിയാണ് കുറ്റപത്രം വായിച്ചത്. വേദിയിലിരുന്ന ജൂറി അംഗങ്ങള്‍ കുറ്റപത്രം വായിക്കുന്നതിന് ഓരോ സംഘടനകളുടേയും പ്രതിനിധികളെ പ്രതീകാത്മക കോടതിയിലേക്ക് ക്ഷണിച്ചു. കലാമണ്ഡലം ശിവന്‍ നമ്പൂതിരി, ഡോ. പി.ജി. പാര്‍വതി, നാഷനല്‍ ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ മുന്‍ ഡയറക്ടര്‍ സി.കെ. പരമേശ്വരന്‍, എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രഫ. സോമശേഖരന്‍, എഴുത്തുകാരന്‍ ടി.കെ. ശങ്കരനാരായണന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. കുറ്റപത്രം വായിച്ചശേഷം ജൂറി അംഗങ്ങളുടെ വിധി എഴുത്തുകാരന്‍ ടി.കെ. ശങ്കരനാരായണന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ എം. ചന്ദ്രന്‍, എന്‍.എന്‍. കൃഷ്ണദാസ്, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ആര്‍. ചിന്നക്കുട്ടന്‍, പി.കെ. സുധാകരന്‍, എം. ഹംസ എന്നിവര്‍ സംസാരിച്ചു. ടി.എന്‍. കണ്ടമുത്തന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.