ഗോവിന്ദാപുരം: അതിര്‍ത്തിയില്‍ കോഴിപ്പോര് കനക്കുന്നു. പൊങ്കല്‍ ഉത്സവത്തിന്‍െറ ഒരാഴ്ച മുമ്പ് ആരംഭിച്ച കോഴിയങ്കം ഇപ്പോഴും അവസാനിച്ചിട്ടില്ല. ചെമ്മണാമ്പതി, ആട്ടയാമ്പതി, ഗോവിന്ദാപുരം, നീഴിപ്പാറ, കിഴവന്‍പുതൂര്‍, ചെമ്മണന്തോട്, മൊണ്ടിപതി, ചപ്പക്കാട്, പുതൂര്‍ എന്നീ പ്രദേശങ്ങളിലെ തോട്ടങ്ങളിലാണ് കോഴിപ്പോര് ആവേശത്തോടെ നടക്കുന്നത്. 5,000 മുതല്‍ 20,000 രൂപവരെ പന്തയം വെച്ചാണ് കോഴിയങ്കം നടത്തുന്നത്. ഇതുമൂലം അടിപിടിയും പരിക്കേല്‍ക്കലും പതിവായി മാറിയിട്ടുണ്ട്. കൊല്ലങ്കോട്, ചിറ്റൂര്‍ ആശുപത്രികളിലത്തെിയാല്‍ പൊലീസ് അറിയുമെന്ന പേരില്‍ പൊള്ളാച്ചി, അമ്പ്രാംപാളയം ആശുപത്രികളിലേക്കാണ് കോഴിയങ്കത്തിനിടെ അടിപിടിയില്‍ പരിക്കേല്‍ക്കുന്നവര്‍ ചികിത്സക്കത്തെുന്നത്. കഴിഞ്ഞ നാലുദിവസത്തിനിടെ ചെമ്മണാമ്പതി മേഖലയില്‍ നാല് കോഴിയങ്കങ്ങള്‍ക്കിടെയുണ്ടായ അടിപിടിയില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റിരുന്നു. എന്നാല്‍, ആരും പൊലീസില്‍ പരാതി നല്‍കിയില്ല. കെട്ടുതാലിവരെ വില്‍പന നടത്തി കോഴിയങ്കത്തിന് പന്തയം വെക്കുന്നവര്‍ വര്‍ധിച്ചതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നാണ് വീട്ടമ്മമാരുടെ ആവശ്യം. മാസങ്ങള്‍ക്കുമുമ്പ് കൊല്ലങ്കോട് പൊലീസ് റെയ്ഡ് നടത്തി ഇരുപതിലധികം അങ്കക്കോഴികളെ കണ്ടുകെട്ടി 75,000 രൂപക്ക് ലേലം ചെയ്തിരുന്നു. ശേഷം ഇതുവരെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനകള്‍ നടന്നിട്ടില്ല. കോഴിയങ്കം നടത്തുന്നത് വര്‍ധിച്ചതിനാല്‍ അങ്കക്കോഴികളുടെ വില്‍പനയും അതിര്‍ത്തിപ്രദേശങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. 4,000 മൂതല്‍ 8,000 രൂപവരെയാണ് അങ്കക്കോഴികള്‍ക്ക് വില. കൂടുതല്‍ അങ്കങ്ങളില്‍ പങ്കെടുത്ത് വിജയിച്ച കോഴികളെ 1000ലധികം രൂപ നല്‍കി വാങ്ങുന്നവരും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.