വില്ളേജ് ഓഫിസറെ തടഞ്ഞ് മണ്ണുമാന്തിയും ലോറിയും കടത്തി

എടവണ്ണ: അനധികൃതമായി കുന്നിടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് സ്ഥലത്തത്തെിയ റവന്യൂ ഉദ്യോഗസ്ഥരുടെ വാഹനത്തിന് തടസ്സം സൃഷ്ടിച്ച് മണ്ണുമാന്തിയും ലോറികളും സ്ഥലത്തുനിന്ന് നീക്കം ചെയ്തു. പത്തപ്പിരിയം വായനശാല ഗ്രൗണ്ടിന് സമീപം ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. രാവിലെ ഒമ്പതിനുതന്നെ കുന്നിടിക്കുന്ന വിവരം സമീപവാസികള്‍ പെരിന്തല്‍മണ്ണ സബ് കലക്ടറെ അറിയിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ എടവണ്ണ വില്ളേജ് ഓഫിസര്‍ക്ക് വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് സ്ഥലത്തത്തെിയ വില്ളേജ് ഓഫിസര്‍ മറിയുമ്മയും സംഘവും സഞ്ചരിച്ച വാഹനത്തിന് മാര്‍ഗതടസ്സം സൃഷ്ടിച്ചാണ് ഭൂമാഫിയ വാഹനങ്ങള്‍ കടത്തികൊണ്ടുപോയത്. ഇതിനടുത്തുള്ള മുക്കാലിമല പൂര്‍ണമായും ഭൂമാഫിയ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇല്ലാതാക്കിയിരുന്നു. ഇതേതുടര്‍ന്ന് സമീപ പ്രദേശത്തെ കിണറുകളിലെ വെള്ളം താഴ്ന്നു. എടവണ്ണയില്‍ ഭൂമാഫിയകള്‍ കുന്നുകളിടിച്ച് വയലും തോടും നികത്തുന്നത് പതിവുകാഴ്ചയാണ്. കടുത്ത വരള്‍ച്ച നേരിടുന്ന സമയത്ത് വന്‍ കുന്നുകള്‍ ഇടിച്ച് നിരത്തുന്നത് മൂലം സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തിന്‍െറ തോത് കുറഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു. മുര്‍ക്കള മലയാണ് ഭൂമാഫിയ ഒന്നിച്ച് വിലക്കുവാങ്ങി ഇടിച്ചുനിരപ്പാക്കി വന്‍ വിലക്ക് പ്ളോട്ടുകളായി തരം തിരിച്ച് വില്‍ക്കുന്നത്. ഇതേ സംഘം തന്നെ കഴിഞ്ഞ ദിവസം മറ്റൊരു കുന്നിടിച്ചുകൊണ്ടിരിക്കെ എടവണ്ണ വില്ളേജ് ഓഫിസര്‍ മണ്ണുമാന്തിയന്ത്രം പിടികൂടി പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍, ഈ മണ്ണുമാന്തിയന്ത്രം പൊലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യവ്യവസ്ഥയില്‍ കൈക്കലാക്കുകയായിരുന്നു. ഈ സംഭവത്തിന്‍െറ തൊട്ടടുത്ത ദിവസം തന്നെയാണ് ഇതേ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീണ്ടും കുന്നിടിച്ചത്. വാഹനം തടഞ്ഞ് മാര്‍ഗ തടസ്സമുണ്ടാക്കിയതിനാല്‍ ഇവരുടെ വാഹനം പിടിക്കാന്‍ കഴിഞ്ഞില്ളെന്നും സബ് കലക്ടര്‍ക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയെന്നും വില്ളേജ് ഓഫിസര്‍ മറിയുമ്മ പറഞ്ഞു. വിവരമറിഞ്ഞ് എടവണ്ണ എസ്.ഐ ബിനുതോമസ് സംഭവസ്ഥലം സന്ദര്‍ശിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.